Latest News :
Home » , , » നിങ്ങള്‍ ഇസ്‌ലാമിനെ രക്ഷിക്കേണ്ട , ശിക്ഷിക്കാതിരുന്നാല്‍ മതി; വിമര്‍ശിച്ചവരോട് കെടി ജലീല്‍

നിങ്ങള്‍ ഇസ്‌ലാമിനെ രക്ഷിക്കേണ്ട , ശിക്ഷിക്കാതിരുന്നാല്‍ മതി; വിമര്‍ശിച്ചവരോട് കെടി ജലീല്‍

Written By Muhimmath News on Saturday, 25 November 2017 | 11:07
























മലപ്പുറം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ വിമര്‍ശിച്ചവരെ എതിര്‍ത്ത് മന്ത്രി കെടി ജലീല്‍. മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിങ് എന്ന നിലയില്‍ തന്റെ ചില അനുഭവങ്ങള്‍ മാത്രമാണ് പങ്കുവെച്ചതെന്നും ഇസ്‌ലാമിനെ സംബന്ധിച്ചോ മാനവ സംസ്‌കാരത്തിന്റെ ബാലപാഠത്തെകുറിച്ചോ അറിയാത്തവരാണ് വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഉപരാഷ്ട്രപതി വെങ്കയനായിഡു മിതവാദമുഖമുള്ള നേതാവാണെന്ന് പറഞ്ഞായിരുന്നു മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

'ഇന്‍ഡ്യന്‍ വൈസ് പ്രസിഡണ്ട് ആ പദവിയില്‍ എത്തിക്കഴിഞ്ഞാല്‍ രാജ്യത്തിന്റെ രണ്ടാമത്തെ പൗരനാണ് . ഈ സ്ഥാനത്തിരുന്ന ഒരാള്‍ പിന്നീട് രാഷ്ട്രീയത്തിലേക്ക് മടങ്ങിയ ചരിത്രവുമില്ല . ഏതൊരാളിലും നന്‍മ തിന്‍മകള്‍ സ്വാഭാവികമാണ് . എപ്പോഴും ഒരാളിലെ നെഗറ്റീവ് തേടിയല്ല പോകേണ്ടത് . അയാളിലെ നന്‍മയുടെ തലം പ്രക്ഷേപിച്ച് കാണിക്കാനാണ് ഒരു സംസ്‌കൃതചിത്തന്‍ ശ്രമിക്കേണ്ടത് . വെങ്കയ്യ നായിഡുവിന്റെ പൂര്‍വ്വകാല രാഷ്ട്രീയമെന്തായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം . അന്നതിനെ നമ്മളൊക്കെ വിമര്‍ശിച്ചിട്ടുമുണ്ട് . അപ്പോള്‍ പോലും അദ്ദേഹത്തിലെ നന്മയുടെ മുഖം ആരാലും വിസ്മരിക്കപ്പെട്ടിട്ടില്ലെന്ന് ഓര്‍ക്കണം.' അദ്ദേഹം പറയുന്നു.

' എന്റെ പല പോസ്റ്റുകള്‍ക്കും താഴെ ചില ലീഗുകാരും SDPI ജമാഅത്തെ ഇസ്ലാമി കുഞ്ഞാടുകളും പ്രതികരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ എനിക്കുപയോഗിക്കാന്‍ കഴിയാത്തത് ഞനവരെപ്പോലെ അല്ലാത്തത് കൊണ്ടാണ് . അവര്‍ അവരുടെ സംസ്‌കാരം പ്രകടിപ്പിക്കുന്നു , ഞാന്‍ എന്റേതും.' അദ്ദേഹം പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved