Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » » കുമ്പള മാര്‍ക്കറ്റ് റോഡിലെ മത്സ്യവില്‍പന പോലീസ് ഒഴിപ്പിച്ചു; നിമിഷങ്ങള്‍ക്കകം പുനഃസ്ഥാപിച്ചു

കുമ്പള മാര്‍ക്കറ്റ് റോഡിലെ മത്സ്യവില്‍പന പോലീസ് ഒഴിപ്പിച്ചു; നിമിഷങ്ങള്‍ക്കകം പുനഃസ്ഥാപിച്ചു

Written By Muhimmath News on Wednesday, 22 November 2017 | 12:43
























കുമ്പള :കുമ്പള മത്സ്യമാര്‍ക്കറ്റിനു സമീപം വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുമ്പിലായി വഴിയടച്ച് മത്സ്യവില്പന നടത്തുന്നവര്‍ക്കെതിരെ കുമ്പള പോലീസ് ശക്തമായ നടപടികളാരംഭിച്ചു. 

ചൊവ്വാഴ്ച ഉച്ചയോടെ മാര്‍ക്കറ്റ് റോഡില്‍ മത്സ്യവില്പനയില്‍ ഏര്‍പ്പെട്ട തൊഴിലാളികളുടെ മീനുകളും കൊട്ടയും അളവുപാത്രങ്ങളും കുമ്പള പോലീസ് പിടിച്ചെടുത്തു. മേലില്‍ വില്പന റോഡില്‍ ആവര്‍ത്തിക്കരുതെന്ന ശക്തമായ താക്കീതും പോലീസ് നല്‍കിയെങ്കിലും പോലീസ് വണ്ടി തിരിച്ചു കുമ്പള സ്റ്റേഷനില്‍ എത്തും മുമ്പ് തന്നെ മത്സ്യവില്പന തൊഴിലാളികള്‍ റോഡില്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. 

                  കുമ്പളയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ കച്ചവട മാന്ദ്യം നേരിടുന്ന സമയത്താണ് സ്ഥാപനങ്ങളുടെ വഴിയടച്ചു മത്സ്യവില്പന തൊഴിലാളികള്‍ മാര്‍ക്കറ്റ് റോഡില്‍ മീന്‍ വില്പന നടത്തുന്നത്. പോലീസ് ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും പഞ്ചായത്ത് അധികൃതര്‍ മത്സ്യവില്പന മത്സ്യമാര്‍ക്കറ്റിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നുമുള്ള വ്യാപാരികളുടെ പരാതി കഴിഞ്ഞ ദിവസങ്ങളില്‍ പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ പോലീസ് ഇടപെടല്‍. 
                  പോലീസിനെയും പഞ്ചായത്ത് അധികൃതരെയും വെല്ലുവിളിച്ചു കൊണ്ട് വ്യാപാരസ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ റോഡില്‍ മത്സ്യവില്പന നടത്തുന്നതിനെതിരെ വ്യപാരികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. മീന്‍ വെള്ളവും മറ്റും റോഡിലൂടെ ഒഴുകുന്നതും വ്യാപാരസ്ഥാപനങ്ങള്‍ക്കും, വഴിയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അസഹനീയമായ ദുര്‍ഗന്ധം വേറെയും. 

              അതിനിടെ വിഷയത്തില്‍ വ്യാപാരി വ്യവസായി കുമ്പള യൂണിറ്റിന്റെ മൗനം മാര്‍ക്കറ്റ് റോഡിലെ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധത്തിനും, ചര്‍ച്ചക്കും ഇടയാക്കിയിട്ടുണ്ട്. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved