Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ സംഘര്‍ഷം: 6 പേര്‍ക്ക് പരിക്ക്

എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ സംഘര്‍ഷം: 6 പേര്‍ക്ക് പരിക്ക്

Written By Muhimmath News on Tuesday, 21 November 2017 | 16:27


കാസര്‍കോട്: പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ-എംഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ നാല് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ എം എസ് എഫ് പ്രവര്‍ത്തകനായ അഡൂര്‍ പാണ്ടി സ്വദേശിയും രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയുമായ ഹാഷിമിനെ (19) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാഷിമിന് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ കോളജിനകത്തു വെച്ചാണ് എം എസ് എഫ് പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. പരിക്കേറ്റ എം എസ് എഫ് പ്രവര്‍ത്തകരായ മുഹമ്മദ് കംയാബ്, മുഹമ്മദ് സുഫൈല്‍, മുഹമ്മദ് നിഹാദ് എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പരിക്കേറ്റ് എസ് എഫ് ഐ പ്രവര്‍ത്തകരായ ഇരിട്ടി സ്വദേശി റോജേഷ് റോയി, ശാരോണ്‍ എന്നിവരെ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved