Latest News :
സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം
Home » , , » വീട്ടമ്മയുടെ കൊല: പ്രതിയെ റിമാന്റ് ചെയ്തു; പ്രതിക്കെതിരെ മോഷണകുറ്റവും ചുമത്തി

വീട്ടമ്മയുടെ കൊല: പ്രതിയെ റിമാന്റ് ചെയ്തു; പ്രതിക്കെതിരെ മോഷണകുറ്റവും ചുമത്തി

Written By Muhimmath News on Saturday, 18 November 2017 | 11:50

കാഞ്ഞങ്ങാട്: ഇരിയ പൊടവടുക്കത്തെ വീട്ടമ്മ ലീലയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി അപുല്‍ഷെയ്ക്കി(20)നെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. 

ലീലയുടെ മാല അപഹരിച്ചതും ഉള്‍പ്പെടുത്തി പോലീസ് മോഷണക്കുറ്റവും കൂടി പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കൊലനടത്തിയശേഷം ലീലയുടെ കഴുത്തിലുണ്ടായിരുന്ന നാലുപവന്റെ മാല ഇയാള്‍ കൈക്കലാക്കിയിരുന്നു. തൂവാലയില്‍ പൊതിഞ്ഞുസൂക്ഷിച്ചെങ്കിലും പിന്നീട് വീട്ടുവളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. എഫ്.ഐ.ആറില്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയ പോലീസ് ഇന്ത്യന്‍ ശിക്ഷാനിയമം 302, 392 വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ചെയ്തത്. 

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണ് അപുല്‍ഷെയ്ക്ക്. ബുധനാഴ്ച ഉച്ചയോടെയാണ് പൊടവടുക്കം ധര്‍മശാസ്താ ക്ഷേത്രത്തിനുസമീപം താമസിക്കുന്ന ലീല കൊല്ലപ്പെട്ടത്. 

തേപ്പുപണിക്കായെത്തിയ അപുല്‍ഷെയ്ക്ക് വീട്ടിലെ കുളിമുറിയില്‍ കയറി ലീലയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ആവശ്യമെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടാനായി കോടതയില്‍ ഹര്‍ജി നല്‍കുമെന്നും പോലീസ് വ്യക്തമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved