Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിയെന്ന് വിമതര്‍, സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

404

We Are Sorry, Page Not Found

Home Page

അബുദാബി: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന അര്‍മോണിയ ജേണല്‍ യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ പ്രകാശനം ചെയ്തു.

അബൂദാബിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ഫോറം ഫോര്‍ പ്രമോട്ടിംഗ് പീസ് ഇന്‍ മുസ്‌ലിം സൊസൈറ്റീസ് പ്രസിഡന്റ് ശൈഖ് അബ്ദുല്ലാ ബിന്‍ ബയ്യ, അര്‍മോണിയ എഡിറ്റര്‍ ഇന്‍ ചീഫ് ഡോ. റോബര്‍ട്ട് ഡിക്‌സന്‍ ക്രയിന്‍, മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സായിദ് യൂണിവേഴ്‌സിറ്റി പ്രസിഡന്‍ഷ്യല്‍ ഓഫീസ് ഉപദേശകന്‍ ഡോ. നസ്ര്‍ മുഹമ്മദ് ആരിഫ് തുടങ്ങിയവരുടെ സാനിധ്യമുണ്ടായിരുന്നു. 


മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയം പദ്ധതികളുടെ ഭാഗമായാണ് അര്‍മോണിയ പ്രസിദ്ധീകരണമാരംഭിക്കുന്നത്. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന സൗഹൃദവും ഒരുമയും ശക്തിപ്പെടുത്തുകയും വിയോജിപ്പുകളെ സഹിഷ്ണുതയോടെ കാണാന്‍ പ്രേരിപ്പിക്കുകയുമാണ് അര്‍മോണിയയുടെ ലക്ഷ്യം.

അമേരിക്കയിലെ വെര്‍ജീനിയയിലാണ് ജേണലിന്റെ എഡിറ്റോറിയല്‍ ഓഫീസ്. ഡോ. റോബര്‍ ഡിക്‌സന്‍ ക്രയിനിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചംഗ എഡിറ്റോറിയല്‍ സമിതിയാണ് വര്‍ഷത്തില്‍ മൂന്നു തവണ പ്രസിദ്ധികരിക്കുന്ന അര്‍മോണിയയുടെ ഉള്ളടക്കം തീരുമാനിക്കുക. വിവിധ രാജ്യങ്ങളിലെ അക്കാദമിക് പണ്ഡിതരും സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട് വിപുലമായ അര്‍മോണിയ പത്രാധിപ സമിതിയും ഗവേഷരുടെ കൂട്ടായ്മയും വര്‍ഷത്തില്‍ മൂന്നു തവണ ഒന്നിച്ചു ചേരും. കഴിഞ്ഞയാഴ്ച മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ ചേര്‍ന്ന അര്‍മോണിയ സിമ്പോസിയമായിരുന്നു ഇതില്‍ ആദ്യത്തേത്. 2018 ഏപ്രിലില്‍ യു.എസിലാണ് അടുത്ത സമ്മേളനം.

'വിവിധ സംസ്‌കാരങ്ങളുടെ സൗഹൃദാനുഭവങ്ങളെ പരിചയപ്പെടുത്താനും ഒരുമയുടെ കൂടുതല്‍ ഇടങ്ങള്‍ സൃഷ്ടിക്കാനുമാണ് അര്‍മോണിയ ഉദ്ദേശിക്കുന്നത്. സംഘര്‍ഷത്തെക്കാളും മുസ്‌ലിം, ഹിന്ദു, ക്രൈസ്തവ, ജൂത ദര്‍ശനങ്ങളുള്‍പ്പെടെയുള്ളവക്ക് പറയാനുളളത് പാരസ്പര്യത്തിന്റെ അനുഭവങ്ങളാണ്. ലോക നീതിയിലധിഷ്ഠിതമായ പാരമ്പര്യ ഇസ്‌ലാമിന്റെ പ്രകാശനങ്ങള്‍ക്ക് അര്‍മോണിയയിലിടമുണ്ടാവും ജേണല്‍ മുഖ്യ പത്രാധിപര്‍ ഡോ. റോബര്‍ട്ട് ക്രയിന്‍ പറഞ്ഞു.

ജേണലിന്റെ പേരായി മൈത്രി എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ പദം തിരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. 'മത സൗഹാര്‍ദ്ദത്തിന്റെ ഏറ്റവും ഉത്തമ മാതൃകയായി പരിചയപ്പെടുത്താവുന്ന ചരിത്രവും വര്‍ത്തമാനവുമാണ് കേരളത്തിനുള്ളത്. ചരിത്രത്തിലെ മലബാര്‍ ബഹുസ്വരതയുടെ പ്രതീകമാണ്. വൈസനിയത്തിന്റെ മുഖ്യ പ്രമേയങ്ങളിലൊന്നായ മലബാര്‍ പഠനത്തിന് കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധ അര്‍മോണിയയിലൂടെ ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സ്‌പോ 2020 അന്താരാഷ്ട്ര ഉപദേശക അംഗമായ പ്രഫ. അദം സിമൗസ്‌കി, ശൈഖ് മഹ്ഫൂസ് ബിന്‍ ബയ്യ, ഫോറം ഫോര്‍ പ്രമോട്ടിംഗ് പീസ് ഇന്‍ മുസ്‌ലിം സൊസൈറ്റീസ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സെഷാന്‍ സഫര്‍, അമേരിക്കന്‍ അക്കൗണ്ടബിലിറ്റി പ്രൊജക്ട് ഓഫീസര്‍ ഡോ. ജോണ്‍ ക്രയിന്‍, ഡോ. അബ്ബാസ് പനക്കല്‍, മുഹമ്മദ് അനീസ്, ഉമര്‍ മേല്‍മുറി, സഈദ് ഊരകം എന്നിവര്‍ സംബന്ധിച്ചു.
Leave A Reply