Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന സയ്യിദുനാ മാലിക് ദീനാര്‍ (റ) ഉറൂസിന് നാടൊരുങ്ങി. തായലങ്ങാടി മുതല്‍ തളങ്കര കടവത്ത് വരെയുള്ള പ്രധാനവീഥികള്‍ ഇനിയുള്ള ദിവസങ്ങളില്‍ വര്‍ണ്ണാഭമാകും. നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയായ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയും പരിസരങ്ങളും അലങ്കരിച്ചിരിക്കുകയാണ്. 

നവംബര്‍ രണ്ടിന് രാവിലെ 10മണിക്ക് മാലിക് ദീനാര്‍ മഖാം സിയാറത്തോടെയാണ് ഉറൂസ് പരിപാടിക്ക് തുടക്കം കുറിക്കുക. ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കും. രാത്രി ഒമ്പത് മണിക്ക് ഉറൂസ് പരിപാടി പ്രസിഡണ്ട് യഹ്‌യ തളങ്കരയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ അടക്കമുള്ളവര്‍ സംബന്ധിക്കും. 


ഏഴിനു നടക്കുന്ന ഉറൂസ് പരിപാടിയില്‍ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ആലിക്കുഞ്ഞി മുസ്ല്യാര്‍ ഷിറിയ, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ഹാമിദ് കോയമ്മ തങ്ങള്‍ ദുബായ്, സഫുവാന്‍ തങ്ങള്‍ ഏഴിമല, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍, അബ്ദുല്‍ജബ്ബാര്‍ മുസ്ല്യാര്‍ മിത്തബയല്‍, അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍ പയ്യക്കി, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, എം.എ ഖാസിം മുസ്ല്യാര്‍, സിംസാറുല്‍ ഹഖ് ഹുദവി, അബ്ദുല്‍സലാം മുസ്ല്യാര്‍ ദേവര്‍ശ്ശോല, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.സി മുഹമ്മദ് ബാഖവി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തളി, നജീബ് മൗലവി, മാണിക്കോത്ത് അബ്ദുല്ല മുസ്ല്യാര്‍, അത്താഉള്ള തങ്ങള്‍ ഉദ്യാവരം, റഹ്മത്തുള്ള ഖാസിമി എളമരം, മാണിയൂര്‍ അഹമ്മദ് മുസ്ല്യാര്‍, പി.കെ.പി അബ്ദുല്‍സലാം മുസ്ല്യാര്‍, അല്‍ഹാഫിള് മുഹമ്മദ് ബിലാല്‍ മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്ല്യാര്‍, നജ്മുദ്ദീന്‍ തങ്ങള്‍, യു.എം അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍, അബ്ദുല്‍ ഹമീദ് ദാരിമി, ഇബ്രാഹിം ഖലീല്‍ ഹുദവി തുടങ്ങി പ്രമുഖ പണ്ഡിതരും പ്രഭാഷകരും സംബന്ധിക്കും. 

ഉറൂസിന്റെ ഭാഗമായി മൂന്നിന് പ്രവാസി സംഗമവും അഞ്ചിന് മാലിക് ദീനാര്‍ അക്കാദമി പാരന്റ്‌സ് മീറ്റും സനദ് ദാന സമ്മേളനവും ഏഴിന് ഉലമഉമറ സമ്മേളനവും എട്ടിന് ചരിത്ര സെമിനാറും നടക്കും. പ്രവാസി സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറും മാലിക് ദീനാര്‍ അക്കാദമി പാരന്റ്‌സ് മീറ്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 

ഉലമഉമറ സമ്മേളനം പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാരും ചരിത്ര സെമിനാര്‍ ഡോ. ഖാദര്‍ മാങ്ങാടും ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സര്‍വ്വകലാശാല ചരിത്രവിഭാഗം തലവന്‍ ഡോ. കെ.എസ് മാധവന്‍ വിഷയാവതരണം നടത്തും. 

11ന് രാത്രി ഒമ്പത് മണിക്ക് ഉറൂസ് പരിപാടികളുടെ സമാപനം പ്രൊഫ. കെ. ആലിക്കുട്ടിമുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഹസ്രത്ത് മൊയ്തീന്‍ ഷാ കാരത്തൂര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ കോഴിക്കോട്, ത്വാഖ അഹമ്മദ് മൗലവി, ചെര്‍ക്കളം അബ്ദുല്ല, ഇ.പി അബൂബക്കര്‍ അ ല്‍ഖാസിമി തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് മൗലീദ് പാരായണവും 12ന് രാവിലെ അന്നദാനവും നടക്കും.

Leave A Reply