Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍: വിശുദ്ധ റബീഉല്‍ അവ്വലിന്‍ സ്വാഗതമോതി മര്‍കസുല്‍ മൈമന്‍ മീലാദ് വിളംബര ഘോഷയാത്ര ദഫ്, സ്‌കൗട്ട്, നൂര്‍വാല സംഘത്തിന്റെയും അകമ്പടിയോടെ ശ്രദ്ധേയമായി.

റാലിയില്‍ മര്‍കസ് മൈമനിലെ വിവിധ സ്ഥാപന വിദ്യാര്‍ത്ഥികളും സുന്നി പ്രവര്‍ത്തകരും പൗര പ്രമുഖരും നാട്ടുകാരുമടക്കം വന്‍ജനാവലിയോടെ ശ്രദ്ധേയമായി.മൊഗ്രാല്‍ പുത്തൂര്‍ കടവത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ സമാപിച്ചു.

റാലിക്ക് തുടക്കം കുറിച്ച് എസ്.കെ കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമാപന നഗരിയില്‍ നടന്ന ചടങ്ങില്‍ സഈദ് സഅദിയുടെ അധ്യക്ഷതയില്‍ സലാം സഅദി ഉദ്ഘാടനം ചെയ്തു. ആശിര്‍ ബള്ളൂര്‍ സ്ഥാപന പരിചയ പ്രഭാഷണം നടത്തി.സംസ്ഥാന സാഹിത്യോത്സവ് പ്രതിഭ അബ്ദുല്‍ മിസ്ബാഹ് റുഫൈദ് ആന്റ് പാര്‍ട്ടി ഖവാലി, നഅ്‌തേ ശെരീഫ് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. 

ഉസ്മാന്‍ മുസ്ലിയാര്‍, സുലൈമാന്‍ സഖാഫി ദേശാങ്കുളം, അബ്ദുള്ള മുസ്ലിയാര്‍, ശഫീഖ് സഅദി, ശരീഫ് മദനി കമ്പാര്‍, ഫാറൂഖ് സഖാഫി ദേശാങ്കുളം, തമീം അഹ്‌സനി മജല്‍, ശഫീഖ് ഹിമമി സഖാഫി, സ്വാലിഹ് ജൗഹരി ഗട്ടമനേ, മുസ്തഫ ഹനീഫി,അബ്ദുദുല്‍റഹ്മാന്‍ ദേശാങ്കുളം, അബ്ദുള്ള സൂഫികുട്ടി, ത്വാഹിര്‍ ഹാജി തൊയിബ, എ.കെ കമ്പാര്‍, അബ്ബ്ദുല്‍റഹ്മാന്‍ ഗുഡ് മോണിംഗ്, അബ്ദുല്ല മല്ലം, പച്ചക്കി മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.കെ സിറാജ് സ്വാഗതവും അബ്ദുറസ്സാഖ് സഖാഫി നന്ദിയും പറഞ്ഞു.

Leave A Reply