കാസര്‍കോട്: മര്‍കസ് റൂബി ജൂബിലി ഭാഗമായി നടക്കുന്ന സംസ്ഥാനതല സന്ദേശയാത്രയുടെ ഉത്തരമേഖലാ യാത്ര ഡിസംബര്‍ മൂന്നിന് ഹൊസങ്കടിയില്‍ തുടക്കമാവും. വൈകിട്ട് നാലുമണിക്ക് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ മഖ്ബറ സിയാറത്ത് നടക്കും. തുടര്‍ന്ന് മള്ഹറില്നിന്ന് വിളംബര റാലി. അഞ്ചുമണിക്ക് ഹൊസങ്കടി ടൗണില്‍ ഉദ്ഘാടന സമ്മേളനം.
സയ്യിദ് അലി ബാഫഖി തങ്ങള്‍ ജാഥാ നായിക്കും. സയ്യിദ് അബ്ദുസബൂര്‍ ബാഹസന്‍ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, ഇബ്റാഹിം സഖാഫി താത്തൂര്‍, സുലൈമാന്‍ സഖാഫി വടപുരം, അബ്ദുസ്സമദ് സഖാഫി മായനാട് തുടങ്ങിയവര്‍ ജാഥാംഗങ്ങളായിരിക്കും.
മര്‍കസ് പ്രതിനിധികളായ കെ കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, വി എം കോയ മാസ്റ്റര്‍, മജീദ് കക്കാട് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും. ജില്ലയിലെ സമുന്നതരായ സയ്യിദുമാരും പണ്ഡിതന്മാരും സംഘടനാ നേതാക്കളും പങ്കെടുക്കും.
നാലിന് ജില്ലയില്‍ രാവിലെ 10 മണിക്ക് ബദിയഡുക്ക, 2 മണിക്ക് മേല്‍പറമ്പ്, 5 മണിക്ക് നീലേശ്വരം തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണവും മാവിലാ കടപ്പുറത്ത് ജില്ലാ സമാപനവും നടക്കും.