Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , , , » മര്‍കസ് എക്‌സലന്‍സ് മീറ്റ് ചൊവ്വാഴ്ച രണ്ട് കേന്ദ്രങ്ങളില്‍

മര്‍കസ് എക്‌സലന്‍സ് മീറ്റ് ചൊവ്വാഴ്ച രണ്ട് കേന്ദ്രങ്ങളില്‍

Written By Muhimmath News on Monday, 6 November 2017 | 20:55




കാസര്‍കോട്: മര്‍കസ് റൂബീ ജൂബിലി ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന എക്‌സലന്‍സ് മീറ്റ് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി ചെവ്വാഴ്ച നടക്കും. രാവിലെ 10.30ന് കാഞ്ഞങ്ങാട് വ്യാപാരി ഭവനിലും ഉച്ചതിരിഞ്ഞ് 3.30ന് കാസര്‍കോട് സിറ്റിടവറിലുമാണ് എക്‌സലന്‍സ് മീറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള വിദ്യാസമ്പന്നര്‍, ബിസിനസ് പ്രമുഖര്‍, മറ്റു പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പ്രതിനിധികളായിരിക്കും.

മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ നടക്കുന്ന എക്‌സലന്‍സ് മീറ്റില്‍ കെ പി എസ് തങ്ങള്‍ ബേക്കല്‍ അധ്യക്ഷതവഹിക്കും. കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി ഉദ്ഘാടനം ചെയ്യും.

കാസര്‍കോട് സിറ്റിടവറില്‍ നടക്കുന്ന എക്‌സലന്‍സ് മീറ്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. മറ്റു സംഘടനാ നേതാക്കളും സയ്യിദുമാരും ചടങ്ങില്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved