Latest News :
Home » , » മര്‍ക്കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റ്-2017 വിളംബര ഘോഷ യാത്ര 19ന്

മര്‍ക്കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റ്-2017 വിളംബര ഘോഷ യാത്ര 19ന്

Written By Muhimmath News on Friday, 17 November 2017 | 18:58


മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍ക്കസ് മൈമന്‍ മീലാദ് ഫെസ്റ്റിന്റെ ഭാഗമായി അഹ്‌ലന്‍ യാ റബീഹ് നബിദിന വിളംബര ഘോഷ യാത്ര കേരളാ മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ സംഘ കുടുംബത്തിന്റെയും മര്‍ക്കസുല്‍ മൈമന്റെയും നേതൃത്വത്തില്‍ നടക്കും.

മൊഗ്രാല്‍ പുത്തൂര്‍ കടവത്തില്‍ നിന്ന് ആരംഭിക്കുന്ന റാലി മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ സമാപിക്കും.

സയ്യിദ് സീതിക്കോയ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് തഹ്‌സിന്‍ തങ്ങള്‍, സയ്യിദ് ജുനൈദ് തങ്ങള്‍, ഹാജി ഉസ്മാന്‍ ഉസ്താദ്, സുലൈമാന്‍ സഖാഫി, തമീം അഹ്‌സനി, അബ്ദുല്‍ റസ്സാഖ് സഖാഫി, ഹക്കീം സഖാഫി, ബശീര്‍ മിസ്ബാഹി, സഈദ് സഅദി, സ്വാലിഹ് ജൗഹരി, അബ്ദുസ്സലാം സഅദി, അബ്ദുല്ല മുസ്ലിയാര്‍, ഔഫ് ഹാജി, അബ്ദുള്ള കുഞ്ഞി ഹാജി, അബൂബക്കര്‍ ഹാജി, കരീം മാസ്റ്റര്‍, മല്ലം അബ്ദുള്ളക്കുഞ്ഞി, അബൂബക്കര്‍ ഗുഡ് മോണിംഗ്, പയ്യക്കി മുഹമ്മദ് ഹാജി, റഫീഖ് കുന്നില്‍, മുഹമ്മദ് മുണ്ടേക്ക, ഹസൈനാര്‍ ചൗക്കി, എ.കെ കമ്പാര്‍, ബാത്തിഷ ഹാദി, അജ്മല്‍ അര്‍ജാല്‍ തുടങ്ങിവര്‍ അണിനിരക്കും.സമാപന സംഘമത്തില്‍ സയ്യിദ് സീതിക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved