Latest News :
...
Home » , , » ഖത്വറില്‍ ജോലിക്കു പോകുന്നവര്‍ക്ക് കൊച്ചിയില്‍ മെഡിക്കല്‍ പരിശോധന

ഖത്വറില്‍ ജോലിക്കു പോകുന്നവര്‍ക്ക് കൊച്ചിയില്‍ മെഡിക്കല്‍ പരിശോധന

Written By Muhimmath News on Sunday, 19 November 2017 | 12:59



ദോഹ: ഖത്വറിലേക്ക് ജോലി ആവശ്യാര്‍ര്‍ഥം വരുന്ന വിദേശികള്‍ക്ക് സ്വദേശത്തു വെച്ചു തന്നെ മെഡിക്കല്‍ പരിശോധന നടത്തുന്നതിനുള്ള സംവിധാനം നിലവില്‍ വരുന്നു. ഇന്ത്യയുള്‍പ്പെടെ എട്ടു രാജ്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

കേരളത്തില്‍ കൊച്ചിയിലാണ് പരിശോധനാ കേന്ദ്രം. കൂടാതെ മുംബൈ, ഡല്‍ഹി, ബംഗ്ലൂരു, ഹൈദ്രാബാദ്, കൊല്‍ക്കത്ത, ലക്‌നോ എന്നീ നഗരങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.


നാലു മാസത്തിനകം സംവിധാനം നിലവില്‍ വരുമെന്ന് ഖത്വര്‍ ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved