Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ഷാര്‍ജ: കര്‍ണാടക കള്‍ചറല്‍ ഫൗണ്ടേഷന്‍ ഷാര്‍ജ സോണ്‍ കമ്മറ്റി സംഘടിപ്പിക്കുന്ന യു എ ഇ ദേശീയ ദിനാഘോഷവും മീലാദ് കോണ്‍ഫ്രന്‍സും ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച നാലിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ ഇബ്‌നുസീന ഇംഗ്ലീഷ് സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 

സഹിഷ്ണുതയുടെ പ്രവാചകന്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മീലാദ് കോണ്‍ഫ്രന്‍സില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരിക്കും. 

സുന്നി യുവജന സംഘം പ്രസിഡണ്ട് പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി, ഷാഫി സഅദി , ഡോക്ടര്‍ അബ്ദുല്‍ ഹകീം അസ്ഹരി, എന്നിവര്‍ പ്രസംഗിക്കും. 

കെ പി സി സി ജനറല്‍ സെക്രട്ടറി എം എസ് മുഹമ്മദ്, മുഹമ്മദ് സ്വാലിഹ് സഈദ്, ശൈഖ് മുഹമ്മദ് എ മാജിദ് അഹമ്മദ് അല്‍ മുഅല്ല, അഹമ്മദ് അല്‍ മുഹൈരി , ഹുസൈന്‍ അല്‍ മുഅല്ല എന്നിവരെ ചടങ്ങില്‍ ആദരിക്കും. 

അബ്ദുല്‍ ഹമീദ് സഅദി, ശൈഖ് ബാവ മംഗളൂരു, സകരിയ ജോകട്ടെ, സയ്യദ് ഹാഫിസുല്ല, ഇക്ബാല്‍ മംഗളൂരു, അബ്ദുല്‍ നാസര്‍ തായല്‍ മാണിക്കോത്ത്, ശൈഖ് സമീര്‍ എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും. 

രിസാല സ്റ്റഡി സര്‍ക്കിള്‍ ദേശീയ സാഹിത്യോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കര്‍ണാടക സ്വദേശികളെ ചടങ്ങില്‍ ആദരിക്കും. പരിപാടിയുടെ മുന്നോടിയായി ബുര്‍ദ, നാഥ് ശരീഫ്, മൗലൂദ്, ദഫ് എന്നിവയുടെ പ്രദര്‍ശനം നടക്കും. ദേശീയ ദിനത്തിന്റെ ഭാഗമായി സ്വാദേശി പൗരന്മാര്‍ ചടങ്ങില്‍ പ്രത്യേക പരിപാടി അവതരിപ്പിക്കും. ഇന്ത്യയില്‍ ഉടലെടുത്തിരിക്കുന്ന അസഹിഷ്ണുതക്കെതിരെ കെ സി എഫ് ബോധവല്‍ക്കരണം ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 


ഉത്തര കര്‍ണാടകയില്‍ വിദ്യാഭ്യാസ,സാമൂഹ്യ മേഖലകളില്‍ സംഘടനയുടെ പങ്കാളിത്തം വ്യാപിപ്പിക്കുമെന്ന്  ഭാരവാഹികളായ സൈനുദീന്‍ ഹാജി, റജബ് മുഹമ്മദ് ഉച്ചില, കരീം മുസ്‌ലിയാര്‍, മൂസ ഹാജി, അബ്ദുല്‍ ഖാദര്‍, താജുദീന്‍  അംമുഞ്ചേ എന്നിവര്‍  വ്യക്തമാക്കി.   

Leave A Reply