Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » ഷെറിന്‍ മാത്യൂസിന്റെ മരണം; വളര്‍ത്തമ്മയും അറസ്റ്റില്‍

ഷെറിന്‍ മാത്യൂസിന്റെ മരണം; വളര്‍ത്തമ്മയും അറസ്റ്റില്‍

Written By Muhimmath News on Friday, 17 November 2017 | 10:21
























ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യുവിന്റെ വളര്‍ത്തമ്മ സിനി മാത്യു അറസ്റ്റില്‍. ഷെറിനെ അപകടപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വെസ്ലി മാത്യുവിനെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ ഏഴിനായിരുന്നു ഷെറിനെ കാണാതാവുന്നത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഷെറിന്റെ മൃതദേഹം വീടിനടുത്തുള്ള കലുങ്കിനടിയില്‍ നിന്നും കണ്ടെത്തിയിരുന്നു. 

പാലു കുടിക്കാതിരുന്നതിനെ തുടര്‍ന്ന് വീടിന് പുറത്ത് നിര്‍ത്തി ശിക്ഷിക്കുകയായിരുന്നു എന്നും ഈ സമയം ഷെറിനെ കാണാതാവുകയായിരുന്നു എന്നുമാണ് വെസ്ലി മാത്യു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. എന്നാല്‍ നിര്‍ബന്ധിച്ച് പാല് കുടിപ്പിച്ച സമയം  ശ്വാസംമുട്ടി മരിക്കുകയായിരുന്നു ഷെറിനെന്നും, പരിഭ്രാന്തിമൂലം മൃതദേഹം ഒളിപ്പിക്കുകയായിരുന്നു എന്നും പിന്നീട് വെസ്ലി മാത്യു കുറ്റസമ്മതം നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved