Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , , » സംസ്ഥാന ശാസ്ത്രമേളയില്‍ വിജയത്തിളക്കവുമായി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

സംസ്ഥാന ശാസ്ത്രമേളയില്‍ വിജയത്തിളക്കവുമായി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

Written By Muhimmath News on Tuesday, 28 November 2017 | 10:27

പുത്തിഗെ: കോഴിക്കോട്ട് നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ ഗണിതശാസ്ത്ര മാഗസിന്‍ മത്സരവിഭാഗത്തില്‍ മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിജയത്തിന് മധുരത്തിളക്കം.

 'ഇമ്മിണി ബല്യ ഒന്ന്' എന്ന സ്‌കൂളിന്റെ മാഗസിന് കുമ്പള സബ്ജില്ലാ മേളയില്‍ ഒന്നാംസ്ഥാനവും ബി ഗ്രേഡുമാണ് ലഭിച്ചത്. അത് സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനവും എ ഗ്രേഡുമായി മാറി. പങ്കെടുത്ത 22 മാഗസിനുകളില്‍ മൂന്നാംസ്ഥാനം ലഭിച്ചതില്‍ ഏറെ തിളക്കമേറുന്നു. 
പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥികളായ മുഹമ്മദ് പി എ, മുസമ്മില്‍ എസ് എന്നിവരാണ് മാഗസിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 

വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍, പ്രിന്‍സിപ്പല്‍ രൂപേഷ് എം ടി, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ അഭിനന്ദിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved