Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page



കാസര്‍കോട്:
ആലംബഹീനര്‍ക്കും രോഗികള്‍ക്കും കരുണയുടെ ചിറക് വിരിക്കാന്‍ ആഹ്വാനം ചെയ്ത വിശ്വ ഗുരു മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തിന്റെ സന്തോഷം പങ്കിട്ട് മുഹിമ്മാത്ത് മദ്ഹു റസൂല്‍ ഫൗണ്ടേഷന്റെ കാരുണ്യ സ്പര്‍ശം ശ്രദ്ധേയമാകുന്നു.

ആശുപത്രിക്കിടക്കയിലെ ദുരിത ജീവിതത്തില്‍ കഴിയുന്നവരോടൊപ്പം മണിക്കൂറുകളോളം ചെലവഴിച്ച മുഹിമ്മാത്തിന്റെ പ്രവര്‍ത്തകര്‍ മുത്ത് നബിയുടെ കാരുണ്യ സന്ദേശങ്ങള്‍ കൈമാറി മുഴുവന്‍ രോഗികള്‍ക്കും ആശ്രിതര്‍ക്കും ഫ്രൂട്ട്‌സ് കിറ്റ് സമ്മാനമായി നല്‍കുകയും രോഗശമനത്തിനായി പ്രാര്‍ഥന നടത്തുകയും
ചെയ്തു. ജനറല്‍ ആശുപത്രിയിലേക്ക് സ്‌ട്രെച്ചര്‍ ട്രോളിയും മുഹിമ്മാത്ത് കാരുണ്യസ്പര്‍ശമായി നല്‍കി.

സമൂഹത്തിലെ അനാഥകളും അഗതികളുമടക്കം ആയിരത്തി അഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികളുടെ ജീവിത വിജ്ഞാന മേഖലയിലെ ചെലവ് സൗജന്യമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന മുഹിമ്മാത്ത് ജീവകാരണ്യ മേഖലയില്‍ 25 വര്‍ഷമായി വിപുലമായ സേവനമാണ് കാഴ്ചവെക്കുന്നത്. ഇതിനു പുറമേ കൊച്ചിളം പ്രായത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ട 300ഓളം വരുന്ന 8 വയസ്സിന് താഴെയുള്ള അനാഥ കുഞ്ഞുങ്ങളുടെ ജീവിത ചെലവിലേക്ക് ഓരോ മാസവും നിശ്ചിത തുക വീട്ടിലെത്തിച്ച് നല്‍കുന്ന
സംരംഭവും മുഹിമ്മാത്തിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു.

ജനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നാരായണ ഉദ്ഘാടനം നിര്‍വഹിച്ചു. നഴ്‌സിംഗ് സൂപ്രണ്ട് ഡോളി, ഡോ. സത്താര്‍, ഡോ. ജനാര്‍ദ്ദനന്‍,
സീനിയര്‍ നഴ്‌സിംഗ് അസിസ്റ്റന്റ് രാഘവന്‍, അബ്ദുല്‍ ഖാദര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി
മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഫത്താഹ് സഅദി മാവിലാടം, അബ്ബാസ് സഖാഫി മഞ്ചേരി, നാഷണല്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.























Leave A Reply