Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമൊടുവില്‍ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി വനം,പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

2017 മേയ് 23നാണ് മൃഗങ്ങള്‍ക്കതിരെയുള്ള ക്രൂരത തടയല്‍ നിയമം ഭേദഗതി ചെയ്ത് കേന്ദ്രം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കടുത്ത പ്രതിഷേധമറിയിച്ച് നിലപാടെടുത്തു. കേന്ദ്രത്തിനെതിരെ പലഭാഗത്തുനിന്നും വ്യാപക പ്രതിഷേധം അരങ്ങേറി. ഇതോടെയാണ് ഉത്തരവ് പിന്‍വലിക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

ഉത്തരവ് പുറപ്പെടുവിച്ചതിനെതുടര്‍ന്ന് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ ഗോ രക്ഷകരുടെ നേതൃത്വത്തില്‍ അക്രമസംഭവങ്ങളുണ്ടായി. ഇത് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.കാര്‍ഷികാവശ്യത്തിന് മാത്രമേ ഇനി കന്നുകാലി ചന്തകള്‍ പ്രവര്‍ത്തിക്കാവൂ എന്ന ഉത്തരവ് പ്രായോഗികമായി നടപ്പാക്കാനാവില്ലെന്നു കര്‍ഷകരും നിലപാടെടുത്തു. 

കേരളം, ബംഗാള്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമപരമായിത്തന്നെ ഉത്തരവിനെതിരെ രംഗത്തെത്തി. മേയ് അവസാനത്തില്‍ മദ്രാസ് ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്ത  ഉത്തരവ് ജൂലൈയില്‍ സുപ്രീം കോടതി രാജ്യമൊട്ടാകെ സ്‌റ്റേ കൊണ്ടുവന്നു. ഇതോടെ കേന്ദ്രം പ്രതിരോധത്തിലാവുകയായിരുന്നു.

Leave A Reply