Latest News :
...
Home » , , » 58 മുഅല്ലിംകള്‍ക്ക് നൂറുല്‍ ഉലമ അവാര്‍ഡ്; സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സമ്മാനിക്കും

58 മുഅല്ലിംകള്‍ക്ക് നൂറുല്‍ ഉലമ അവാര്‍ഡ്; സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സമ്മാനിക്കും

Written By Muhimmath News on Sunday, 12 November 2017 | 11:17

കാസര്‍ഗോഡ്: ഇസ്ലാമിക് എജ്യുകേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കഴിഞ്ഞ അധ്യാന വര്‍ഷം 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതു പരീക്ഷയില്‍ സംസ്ഥാന, ജില്ലാ, റൈഞ്ച് തലങ്ങളില്‍ ഒന്നാം റാങ്ക് കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് അധ്യാപനത്തില്‍ മാതൃകയായി മാറിയ കാസര്‍ഗോഡ് ജില്ലയിലെ 58 അധ്യാപകരെയും ജില്ലയിലെ ഒന്നാം റാങ്ക് കാരായ വിദ്യാര്‍ത്ഥികളെയും നൂറുല്‍ ഉലമ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ സുന്നി ജംഇയ്യത്തുല്‍ ല്‍ മുഅല്ലിമീന്‍ ജില്ലാ എക്‌സികുട്ടീവ് യോഗം തീരുമാനിച്ചു

ഈ മാസം 18 ന് കാസര്‍ഗോഡ് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദ്ധ്യാപക സെമിനാറില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവാറ അംഗഠ സയ്യിദ് കെ.എസ് ആറ്റക്കേയ തങ്ങള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും വിവിധ അദ്ധ്യാപക സംഘടന പ്രാതിനിധികളും സുന്നി സംഘടനാ സ്ഥാപന നേതാക്കളും സംബന്ധിക്കും

യോഗത്തില്‍ പ്രാസിഡന്റ്‌റ് അശ്‌റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു. ജമാലുദീന്‍ സഖാഫി ആദൂര്‍, ഇല്യാസ് കൊറ്റുമ്പ, അബ്ദുലതീഫ് മൗലവി കുമ്പള, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ഇബ്രാഹീം സഅദി മുഗു ,അബ്ദുര്‍റഹ്മാന്‍ സഅദി തലേക്കുന്ന്, അബ്ദുല്‍ ഹമീദ് മൗലവി കാഞ്ഞങ്ങാട്, അബദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ വൊര്‍ക്കാടി, ഇബ്രാഹീം കുട്ടി സഅദി തൃക്കരിപ്പൂര്‍, ഉമര്‍ സഖാഫി മവ്വല്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved