Latest News :
...
Home » » തീവണ്ടിയില്‍ വീണ്ടും വന്‍ ലഹരികടത്ത്: 80 കിലോ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി; രണ്ട് യു.പി സ്വദേശികള്‍ അറസ്റ്റില്‍

തീവണ്ടിയില്‍ വീണ്ടും വന്‍ ലഹരികടത്ത്: 80 കിലോ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി; രണ്ട് യു.പി സ്വദേശികള്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 20 November 2017 | 12:14

കാസര്‍കോട്: തീവണ്ടിയില്‍ വീണ്ടും വന്‍ ലഹരികടത്ത്. 80 കിലോ പാന്‍ ഉത്പന്നങ്ങളുമായി രണ്ട് യു.പി സ്വദേശികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ സുരാജ് ശങ്കര് (22), സുനോജ് കുമാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. 

ശനിയാഴ്ച രാത്രിയാണ് സംഭവം. മംഗളുരുവില്‍ ശക്തമായ പരിശോധന നടക്കുന്നതിനാല്‍ മഞ്ചേശ്വരം, ഉപ്പള സ്‌റ്റേഷനുകളില്‍നിന്നാണ് ഇവര്‍ കയറിയത്.ആര്‍.പി.എഫ് ഉദ്യോഗസ്ഥരായ ഷെറി, അബ്ബാസ്, ശശിധരന്‍, കെ.ചിത്രരാജ് എന്നിവരാണ് പ്രതികളെ പിടിച്ചത്. ഇവരെ കാസര്‍കോട് എക്‌സൈസ് സംഘത്തിന് കൈമാറി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved