Latest News :
...
Home » , » മാനവ സൗഹൃദ സംഗമം ഡിസംബര്‍ രണ്ടിന് പന്നിപ്പാറയില്‍

മാനവ സൗഹൃദ സംഗമം ഡിസംബര്‍ രണ്ടിന് പന്നിപ്പാറയില്‍

Written By Muhimmath News on Wednesday, 29 November 2017 | 09:36

വിദ്യാനഗര്‍: ഖിളര്‍ ജമാഅത്ത് ആന്റ് മമ്പഉല്‍ ഹുദാ മദ്‌റസാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബീഅ് -2017 ന്റെ ഭാഗമായി സംഘടിപ്പിച്ച മാനവ സൗഹൃദസംഗമം ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ അധ്യക്ഷതയില്‍ റവന്യൂ മന്ത്രി ഇ.. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കൊപ്പല്‍ ചന്ദ്രശേഖരന്‍, ഫാദര്‍ മാണി മേല്‍വെട്ടം, സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 

അബ്ദുര്‍റഹ്മാന്‍ സഅദി പന്നിപ്പാറ, നൂറുദ്ദീന്‍ മുസ്‌ലിയാര്‍ നെക്രാജെ, മുഹ്‌യിദ്ദീന്‍ മദനി പടുവടുക്ക, സയ്യിദ് ഹാശിം തങ്ങള്‍, സദാനന്ദന്‍, ഹബീബ്, അബ്ദുല്ലത്വീഫ് മൗലവി, ഇസ്സുദ്ദീന്‍ പാണലം തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് പൊതുപരീക്ഷയില്‍ ഉന്നത വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡല്‍ വിതരണവും നടക്കും


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved