Latest News :
...
Home » , , » പട്ടിശ്ശേരി പ്രാര്‍ഥനാ സമ്മേളനത്തിന് പ്രൗഢസമാപനം

പട്ടിശ്ശേരി പ്രാര്‍ഥനാ സമ്മേളനത്തിന് പ്രൗഢസമാപനം

Written By Muhimmath News on Thursday, 9 November 2017 | 18:40



കുമരനെല്ലൂര്‍: ആയിരങ്ങള്‍ക്ക് ആത്മീയധന്യതയേകി പട്ടിശ്ശേരി പ്രാര്‍ഥനാ സമ്മേളനം സമാപിച്ചു. സിഎം സുന്നി ജുമാ മസ്ജിദ് സംഘടിപ്പിച്ച സമ്മേളനത്തിന് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കി. ഡോ. അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല മുഖ്യപ്രഭാഷണം നടത്തി. ഖത്വീബ് സയ്യിദ് അലി അബ്ബാസ് തങ്ങളുടെ പ്രാര്‍ഥന നിര്‍വഹിച്ചു. ഹബീബ് ഫൈസി നന്നംമുക്കിന്റെ അദ്ധ്യക്ഷതയില്‍ കാം ഖുര്‍ആന്‍ അക്കാദമി പ്രിന്‍സിപ്പല്‍ സയ്യിദ് അന്‍വര്‍ സാദാത്ത് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിഎം വലിയുല്ലാഹി മൗലിദിന് സയ്യിദ് തഖ്യുദ്ദീന്‍ ജീലാനി ആന്ത്രോത്ത് നേതൃത്വം നല്‍കി. 



സ്വാലിഹ് അഹ്‌സനി കക്കിടിപ്പുറം, ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍, അബ്ദുറസാഖ് സഅദി ആലൂര്‍, ഹാഫിള് സുബൈര്‍ മിസ്ബാഹി, അബ്ദുല്‍ കബീര്‍ അഹ്‌സനി, സഈദ് അഹ്‌സനി, കുഞ്ഞാപ്പ ഹാജി, കെപി ഉബൈദുല്ലാഹ് ഹാജി, അബ്ദുന്നസ്വീര്‍ സലഫി, എഎം അബ്ദുല്ലക്കുട്ടി, സ്വാബിര്‍ സഖാഫി, സിപി അബ്ദുസ്സലാം പട്ടിശ്ശേരി, സ്വാലിഹ് ഫാളിലി, ഖാസിം ഹാജി, മജീദ്ഹാജി, സിഎം ഉമര്‍, കെ അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദിര്‍ മൗലവി, പിവി സുലൈമാന്‍ സംബന്ധിച്ചു. അബ്ദുലത്വീഫ് ബദ്‌രി സ്വാഗതവും സികെ അബ്ദുറഷീദ് നന്ദിയും പറഞ്ഞു. പള്ളിയില്‍ മാസം തോറും നടന്നുവരുന്ന ഖുത്വുബിയ്യത്തിന്റെ ആറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പ്രാര്‍ഥനാ സമ്മേളനം സംഘടിപ്പിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved