Latest News :
Home » , , , » പെരിയായില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച കര്‍ണാടക സ്വദേശി മരിച്ചു

പെരിയായില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച കര്‍ണാടക സ്വദേശി മരിച്ചു

Written By Muhimmath News on Tuesday, 21 November 2017 | 17:48


പെരിയ : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ബൈക്കിന്റെ പിറകില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.കര്‍ണ്ണാടക ബാഗല്‍കോട്ട് സ്വദേശിയും ചാലിങ്കാലില്‍ താമസക്കാരനുമായ മുത്തു(20)വാണ് മരിച്ചത്. സുഹൃത്ത് പരശു(23)വിനാണ് പരിക്കേറ്റത്.


ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ പെരിയ ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടം. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കെ എല്‍ 60 ഡി 7335 നമ്പര്‍ ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ യുവാവ് തല്‍ക്ഷണം മരിച്ചു. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved