Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: ബിജെപി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ മുഖ്യമന്ത്രി പണറായി വിജയന്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന പ്രശാന്തിനൊപ്പം മുഖ്യമന്ത്രി അല്‍പ്പ സമയം ചിലവഴിച്ചു. മേയറെ ആക്രമിച്ചവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മേയറുടെ കാല്‍ ഒടിയുകയും കഴുത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഐസിയുവില്‍ കഴിഞ്ഞ മേയറെ ഇന്ന് രാവിലെയാണ് റൂമിലേയ്ക്ക് മാറ്റിയത്.

നഗരത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂട്ടത്തല്ല്. ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ അതിക്രമം അതിരുവിട്ടു.മേയറുടെ സ്റ്റാഫിലുള്ള രണ്ടുപേര്‍ക്കും രണ്ടു കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. മേയറെ കൈയേറ്റം ചെയ്തതില്‍ നഗരത്തില്‍ വ്യാപക പ്രതിഷേധവും നടന്നു
Leave A Reply