മുഖ്യമന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാണിച്ച് കേരള യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ എസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രിസഭക്കുമുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കവേയാണ് കോടതി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന പരാമര്‍ശം നടത്തിയത്.
Post a Comment