Latest News :
...
Home » , , , » കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Written By Muhimmath News on Wednesday, 15 November 2017 | 11:49
























മംഗളൂരു: കാറില്‍ കടത്തുകയായിരുന്ന 11.7 കിലോ കഞ്ചാവുമായി രണ്ട് പേരെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഹാസന്‍ ജില്ലയിലെ ബേലൂര്‍ സ്വദേശികളായ പി രഘു (38), പ്രകാശ് (26) എന്നിവരാണ് അറസ്റ്റിലായത്.

ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. തുടര്‍ന്ന് വില്‍പനയ്ക്കായി ഹാസനിലേക്ക് മാരുതി 800 കാറില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് 3,30,000 രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. രണ്ട് മൊബൈല്‍ ഫോണുകളും, മാരുതി 800 കാറും, 50,000 രൂപയും സംഘത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved