Latest News :
Home » , , » മീലാദ്, ക്രിസ്തുമസ്, പുതുവത്സരം അരികിലെത്തി; പഴം പച്ചക്കറി വില കുതിക്കുന്നു

മീലാദ്, ക്രിസ്തുമസ്, പുതുവത്സരം അരികിലെത്തി; പഴം പച്ചക്കറി വില കുതിക്കുന്നു

Written By Muhimmath News on Saturday, 25 November 2017 | 16:58



കുമ്പള: സാമ്പത്തിക മാന്ദ്യത്തിനിടയില്‍ പഴം, പച്ചക്കറി വിലയുടെ കുതിപ്പ് കുടുംബ ബഡ്ജറ്റുകളെ താളം തെറ്റിക്കുന്നു. ആസന്നമായ മീലാദ്, ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ കെങ്കേമമാക്കാന്‍ ഈ പ്രാവശ്യം അല്പം വിയര്‍ക്കേണ്ടി വരും.


പച്ചക്കറിവില ദിവസേനയെന്നോണം കുതിച്ചുയരുകയാണ്. സവാളയുടെയും, തക്കാളിയുടെയും വിലയാണ് ഒരു നിയന്ത്രണവുമില്ലാതെ കൂടുന്നത്. മറ്റു പച്ചക്കറികളുടെയും വില രണ്ട് മാസത്തിനിടെ 4 മുതല്‍ 8 മടങ്ങ് വരെ ഉയര്‍ന്നു. വില പിടിച്ചു നിര്‍ത്താനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിപണിയില്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ വില ഇനിയും കുതിച്ചുയരുമെന്നു കച്ചവടക്കാര്‍ സൂചിപ്പിക്കുന്നുമുണ്ട്.

കേരളത്തിലേക്ക് പച്ചക്കറി കൊണ്ട് വരുന്ന തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര പ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ വേണ്ടത്ര വിളവുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നുണ്ട്. നടീല്‍ സമയത്തെ മഴക്കുറവും വിളവെടുപ്പ് കാലത്തെ കനത്ത മഴയും കര്‍ഷകര്‍ക്ക് തിരിച്ചടിയായി കനത്ത മഴ അയല്‍ സംസ്ഥാനത്തെ ഏക്കര്‍ കണക്കിന് പ്രദേശത്തെ പച്ചക്കറികളാണ് നശിച്ചു പോയത്. ഇത് കേരളത്തിലെ വിപണിയില്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വില കുതിച്ചുയരാന്‍ കാരണമായതായി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

10 മുതല്‍ 20 രൂപ വരെ വിലയുണ്ടായിരുന്ന ഉള്ളിയുടെയും, തക്കാളിയുടെയും ഇപ്പോഴത്തെ വില 60 രൂപയോളമെത്തി നില്‍ക്കുന്നു. മറ്റു പച്ചക്കറികളുടെ വിലയും ഇങ്ങിനെയൊക്കെത്തന്നെയാണ്. പഴ വര്‍ഗങ്ങളില്‍ നേന്ത്രക്കായ, കദളി പഴത്തിന്റെ വിലയിലാണ് കുതിപ്പ് തുടരുന്നത്. ഇതും 50 മുതല്‍ 60 രൂപ വരെയാണ് വില.

ആവശ്യ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്താനും ആഘോഷ ദിവസങ്ങളുടെ മറവിലെ കൃത്രിമ വിലക്കയറ്റം തടയാനും വിപണിയില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് കേരള ദേശീയ വേദി കുമ്പള യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved