Latest News :
Home » , » എസ് എസ് എഫ് മഴവില്‍ ക്ലബ്ബ് മുത്ത് നബി മെഗാ ക്വിസ് ജില്ലാ മത്സരം 16ന്

എസ് എസ് എഫ് മഴവില്‍ ക്ലബ്ബ് മുത്ത് നബി മെഗാ ക്വിസ് ജില്ലാ മത്സരം 16ന്

Written By Muhimmath News on Tuesday, 14 November 2017 | 20:52



കാസര്‍കോട്: എസ് എസ് എഫ് മഴവില്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് സംഘടിപ്പിക്കുന്ന മുത്ത് നബി മെഗാ ക്വിസ് ജില്ലാ മത്സരം വ്യാഴായ്ച്ച രാവിലെ 10 മണി മുതല്‍ കാസര്‍കോട് സ്പീഡ് വെയിന്‍ ഹാളില്‍ നടക്കും.

മഴവില്‍ ക്ലബ്ബുകളില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളാണ് ജില്ലാ തലത്തില്‍ മത്സരിക്കുന്നത്.
ജില്ലാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 3333 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 2222 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1111 രൂപ്പയും അവാര്‍ഡും സമ്മാനിക്കും. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ സംസ്ഥാന തല മത്സരത്തില്‍ സംബന്ധിക്കും.

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അബ്ദുസമദ് മലപ്പുറം ക്ലാസ് അവതരിപ്പിക്കും. അബ്ദുല്‍ ജബ്ബാര്‍ സഖാഫി പത്തൂര്‍, സാദിഖ് ആവളം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹാരിസ് ഹിമമി സഖാഫി, അബ്ദുല്‍ റഹ്മാന്‍ എരോല്‍, കെ.എം.കളത്തൂര്‍, ഷിഹാബ് പാണത്തൂര്‍, ശകീര്‍ പെട്ടിക്കുണ്ട്, അസീസ് സഖാഫി, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, നൂറുദീന്‍ നെല്ലിക്കട്ട നേതൃത്വം നല്‍കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved