Latest News :
Home » , » ആര്‍ എസ് സി ബുക്ക് ടെസ്റ്റ്2017 ; പുസ്തകം പ്രകാശനം ചെയ്തു.

ആര്‍ എസ് സി ബുക്ക് ടെസ്റ്റ്2017 ; പുസ്തകം പ്രകാശനം ചെയ്തു.

Written By Muhimmath News on Monday, 20 November 2017 | 11:57
























ജുബൈല്‍: ഗള്‍ഫില്‍ ആര്‍ എസ് സി നടത്തുന്ന വിജ്ഞാന പരീക്ഷ 'ബുക്ക് ടെസ്റ്റ്2017' നുള്ള പുസ്തകം 'മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്'  അഞ്ചാമത് എഡിഷന്‍ പ്രമുഖ സാഹിത്യകാരന്‍ പി.ജെ.ജെ ആന്റണി ജുബൈലില്‍ പ്രകാശനം ചെയ്തു. 

പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലുടനീളം നടത്തുന്ന പത്താമത് ബുക്‌ടെസ്റ്റാണിത്. ഈ വര്‍ഷം അമേരിക്കന്‍ എഴുത്തുകാരനായ ഇമാം വഹബി ഇസ്മാഈല്‍ രചിച്ച 'മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്' എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് ബുക്ടെസ്റ്റിന് ആസ്പദിക്കുന്നത്.

അമേരിക്കന്‍ പൗരനായ  ഹസന്‍ മകള്‍ ഫാതിമക്ക് പറഞ്ഞുകൊടുത്ത പ്രവാചക കഥകളാണ് മുഹമ്മദ് (സ്വ)ദ ലാസ്റ്റ് പ്രൊഫറ്റ്. മുപ്പത്തിരണ്ട് രാവുകളിലേക്ക് നീണ്ട ആ കഥകള്‍ ഫാതിമക്ക് ഒന്നിനൊന്ന് മധുരിച്ചു. എ പി കുഞ്ഞാമുവാണ്  വിവര്‍ത്തകന്‍.

ജനറല്‍, സ്റ്റുഡന്റസ് വിഭാഗങ്ങളിലായി നടത്തുന്ന ബുക്ക് ടെസ്റ്റ് ഇപ്രാവശ്യം മലയാളം, ഇംഗ്ലീഷ് എന്ന രണ്ടു കാറ്റഗറിയില്‍ രണ്ടു പുസ്തകങ്ങളെ അധികരിച്ചാണ് നടക്കുക. മലയാളം വിഭാഗത്തില്‍ പ്രായ വ്യത്യാസമില്ലാതെ ഏതു രാജ്യത്തുള്ളവര്‍ക്കും പങ്കെടുക്കാം. 'Know The Prophet (PBUP): Feel The Wonder' എന്ന പുസ്തകമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷില്‍ തയ്യാറാക്കിയിട്ടുള്ളത്. 

പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഡിസംബര്‍ 9 തിനകം ഓണ്‍ലൈനില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്തണം. ജനറല്‍ വിഭാഗത്തില്‍ 15 ലധികം മാര്‍ക്ക് നേടന്നവരും സ്റ്റുഡന്റ്‌സ് വിഭാഗത്തില്‍ 12 ലധികം മാര്‍ക്ക് നേടുന്നവരും രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യരാകും. ഡിസംബര്‍ 15 നാണു രണ്ടാം ഘട്ട പരീക്ഷ. 

ബുക്ക് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യുന്നതിനും പുസ്തകങ്ങള്‍ നിബന്ധനയോടെ ഓണ്‍ലൈനില്‍ വായിക്കുന്നതിനും  www.rsconline.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം.

നാഷനല്‍ ബുക്ക് ടെസ്റ്റ് ചീഫ് ഷഫീഖ് ജൗഹരി യുടെ നേത്യത്വത്തിലുള്ള സമിതിയാണ് സൗദി ഈസ്റ്റില്‍ ബുക്ക്‌ടെസ്റ്റ് കോഡിനേഷന്‍ നടത്തുന്നത്. 0537731786, 0550117935, 0501942732 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

പ്രകാശന ചടങ്ങില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് കൗണ്‍സില്‍ സ്റ്റുഡന്‍സ് കണ്‍വീനര്‍ നൗഫല്‍ ചിറയില്‍, അന്‍സാര്‍ കൊട്ടുകാട്, ഹാരിസ് സഖാഫി, അഫ്‌സല്‍ നീലഗിരി എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved