Latest News :
Home » » കുഞ്ചത്തൂരിലും പരിസരങ്ങളിലും ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തു

കുഞ്ചത്തൂരിലും പരിസരങ്ങളിലും ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തു

Written By Muhimmath News on Tuesday, 21 November 2017 | 19:35


മഞ്ചേശ്വരം: കുഞ്ചത്തൂരിലും പരിസരങ്ങളിലും വ്യാപക മോഷണം. നിരവധി ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്വതീര്‍ത്ഥ ബങ്കര ബീച്ച് ഭഗവതി ബാലാഞ്ജനേയ വ്യായാമശാല, തൊട്ടടുത്തുള്ള കല്ലുരുട്ടി ദൈവസ്ഥാനം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങളാണ് കവര്‍ച്ച ചെയ്തത്.

കുഞ്ചത്തൂര്‍ ശിവശക്തി സീതാരാമ ഭജനമന്ദിരത്തിലെ ഭണ്ഡാരപെട്ടിയില്‍ നിന്നും പണവും കവര്‍ന്നു. ജനല്‍ ഗ്രില്‍സിനിടയില്‍ കൂടി കൈയ്യിട്ടാണ് ഭണ്ഡാരപ്പെട്ടി തുറന്ന് പണം കവര്‍ന്നത്. മറ്റ് രണ്ടിടങ്ങളില്‍ കവര്‍ച്ചാ ശ്രമങ്ങളും നടന്നിട്ടുണ്ട്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം നടത്തിവരുന്നു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved