Latest News :
Home » » ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍പൂട്ട് പൊളിച്ച് പതിനായിരം രൂപയും പുല്ല് വെട്ട് യന്ത്രവും കവര്‍ന്നു

ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍പൂട്ട് പൊളിച്ച് പതിനായിരം രൂപയും പുല്ല് വെട്ട് യന്ത്രവും കവര്‍ന്നു

Written By Muhimmath News on Saturday, 25 November 2017 | 17:13




ഉപ്പള: വാടക ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ കുത്തിത്തുറന്ന്  പതിനായിരം രൂപയും 
പുല്ല് വെട്ട് യന്ത്രവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. ഉപ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണ്ണാടക ഹാസന്‍ സ്വദേശി ലിംഗപ്പയുടെ മുറിയിലാണ് കവര്‍ച്ച നടന്നത്.

ക്വാര്‍ട്ടേഴ്‌സ് പൂട്ടി ഇന്നലെ രാവിലെ ജോലിക്ക് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മുറിയുടെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved