Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page























ധാക്ക: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ റാഖൈനിലേക്കു മടങ്ങുന്നതു സംബന്ധിച്ച് മ്യാന്‍മറും ബംഗ്ലാദേശും ധാരണയിലെത്തി. മ്യാന്‍മര്‍ തലസ്ഥാനമായ നെയ്പിഡോയില്‍ ആങ്‌സാന്‍ സൂച്ചിയും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മഹ്മൂദ് അലിയും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇരു രാജ്യങ്ങളും ധാരണയില്‍ ഒപ്പുവച്ചത്. 

ധാരണ പ്രകാരം അഭയാര്‍ഥികള്‍ക്കു രണ്ടു മാസത്തിനകം മ്യാന്‍മറിലേക്കു മടങ്ങാമെന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കറാരുമായി ബന്ധപ്പെട്ടു കുറച്ചു വിവരങ്ങള്‍ മാത്രമേ അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളൂ. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ആദ്യ ശ്രമമാണിതെന്നു മഹ്മൂദ് അലി പറഞ്ഞു. 

റോഹിന്‍ഗ്യരെ എത്രയും പെട്ടെന്നു മ്യാന്‍മര്‍ സ്വീകരിക്കുമെന്നു മ്യാന്‍മര്‍ പ്രതിനിധി മിന്റ് ക്യാങും അറിയിച്ചിട്ടുണ്ട്. മടങ്ങിവരവിനു മ്യാന്‍മര്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റോഹിന്‍ഗ്യരുടെ മടക്കത്തിനു കൃത്യമായ സമയം നിശ്ചയിച്ചിട്ടില്ലെന്നും റിപോര്‍ട്ടുണ്ട്. 

1992-93 അഭയാര്‍ഥി പുനരധിവാസ കരാര്‍ പ്രകാരമാണ് ധാരണയെന്ന് മിന്റ് ക്യാങ് അറിയിച്ചു. മടക്കത്തിനു മുമ്പ് അഭയാര്‍ഥികള്‍ പേര്, കുടുംബം, മ്യാന്‍മറിലെ മുന്‍ മേല്‍വിലാസം. ജനനതിയ്യതി എന്നിവ വ്യക്തമാക്കുന്ന ഫോറം പൂരിപ്പിച്ചു നല്‍കണം. 

അതേസമയം, ആവശ്യമായ സുരക്ഷയില്ലാതെ റോഹിങ്ക്യകളെ കൈമാറുന്നതിനെതിരേ ചില അന്താരാഷ്ട്ര എജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്. മടങ്ങിയെത്തുന്ന രോഹിന്‍ഗ്യരുടെ സുരക്ഷ സംബന്ധിച്ച് വിഷയങ്ങള്‍ കൂടി ധാരണയില്‍ ഉള്‍പ്പെടുത്തണമെന്നു സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെു. മ്യാന്‍മറിലേക്കു മടങ്ങാന്‍ റോഹിന്‍ഗ്യര്‍ ഭയപ്പെടുന്നതായും റിപോര്‍ട്ടുണ്ട്. 

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യവും ബുദ്ധരും അഴിച്ചുവിട്ട ആക്രമണങ്ങള്‍ കാരണം ലക്ഷണക്കിനു പേരാണു പലായനം ചെയ്തത്. മൂന്നു മാസത്തിനിടെ ഏഴു ലക്ഷത്തിലധികം മുസ്‌ലിംകള്‍ റാഖൈനില്‍ നിന്നു ബംഗ്ലാദേശിലേക്കു പലായനം ചെയ്‌തെന്നാണു യുഎന്‍ കണക്ക്.

Leave A Reply