Latest News :
Home » , » ആര്‍ എസ് സി റിഫ സെന്‍ട്രല്‍ സാഹിത്യോത്സവ് : കലാകിരീടം ഹമദ് ടൗണ്‍ സെക്ടറിന്

ആര്‍ എസ് സി റിഫ സെന്‍ട്രല്‍ സാഹിത്യോത്സവ് : കലാകിരീടം ഹമദ് ടൗണ്‍ സെക്ടറിന്

Written By Muhimmath News on Tuesday, 28 November 2017 | 10:08
























മനാമ: പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ യുവാക്കള്‍ വനിതകള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കുന്ന  സാഹിത്യോത്സവിന്റെ  റിഫ സെന്‍ട്രല്‍ തല മത്സരം  സമാപിച്ചു. 

ഹമദ് ടൗണ്‍ കാനൂ കമ്യുണിറ്റി ഹാളില്‍ നടന്ന സാഹിത്യോത്സവില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഹമദ് ടൗണ്‍ സെക്ടര്‍ ചാമ്പ്യന്‍മാരായി.ഖലീഫ ,സനദ് സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.


ആര്‍ .എസ് .സി റിഫ സെന്‍ട്രല്‍ ചെയര്‍മാന്‍ ശിഹാബുദ്ധീന്‍ സിദ്ദീഖി യുടെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ്.സെന്‍ട്രല്‍ പ്രസിഡണ്ട്  ഹൈദര്‍ മുസല്യാര്‍ ഉദ്ഘാടനം ചെയ്തു.ആര്‍.എസ്.സി. നാഷനല്‍ ചെയര്‍മാന്‍ അബ്ദുറഹീം സഖാഫി വരവൂര്‍ പ്രമേയ പ്രഭാഷണം നടത്തി.ഫിറോസ് ഹാജി, അബ്ദുറഹ്മാന്‍ ചെക്യാട് ,ഷംസുദ്ധീന്‍ സുഹ്രി, ഫൈസല്‍ .ചെറുവണ്ണൂര്‍, അഷ്ഫാക്ക് മണിയൂര്‍ ആശംസകള്‍ നേര്‍ന്നു.

ഐ.സി.എഫ്. മിഡില്‍ ഈസ്റ്റ് സിക്രട്ടറി  അഡ്വക്കറ്റ് എം.സി.അബ്ദുല്‍ കരീം സാഹിബ്, ഐ.വൈ.സി.സി. നാഷനല്‍ പ്രസിഡണ്ട് ബേസില്‍ നെല്ലിമുറ്റം, അബ്ദുള്‍ റഹീം പേരാമ്പ്ര, ഫൈസല്‍ .എറണാകുളം ,ഉമര്‍ ഹാജി എന്നിവര്‍ വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.വി.പി.കെ. മുഹമ്മദ് ,അബ്ദുള്‍ ജലീല്‍ എടക്കുളം, സുബൈര്‍ മാസ്റ്റര്‍, കെ.വി. സിദ്ധീഖ്, മൂസ കരിമ്പില്‍ സംബന്ധിച്ചു. ജാഫര്‍ ശരീഫ് സ്വാഗതവും നാസില്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു.

1. റിഫ സെന്‍ട്രല്‍സാഹിത്യോല്‍സവ് ഐ സി എഫ് നാഷനല്‍ എക്‌സികുട്ടീവ് അംഗം ഹൈദര്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യുന്നു.

2. കലാ കിരീടം നേടിയ ഹമദ് ടൗണ്‍ സെക്ടര്‍ ടീം അംഗങ്ങള്‍ 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved