Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , » ആര്‍ എസ് സി മനാമ സെന്‍ട്രല്‍ സാഹിത്യോത്സവ് സല്‍മാബാദ് സെക്ടര്‍ ചാമ്പ്യന്മാര്‍

ആര്‍ എസ് സി മനാമ സെന്‍ട്രല്‍ സാഹിത്യോത്സവ് സല്‍മാബാദ് സെക്ടര്‍ ചാമ്പ്യന്മാര്‍

Written By Muhimmath News on Sunday, 26 November 2017 | 11:46



മനാമ: മലയാള പ്രവാസത്തിന്റെ യുവത്വം സിദ്ധി വൈഭവങ്ങള്‍ മാറ്റുരക്കുന്ന സുമ്മോഹന വേദിയായി, കലാസ്വാദന രംഗത്ത് പുതുനിറം പകര്‍ന്നും മികവാര്‍ന്ന മത്സരങ്ങളിലൂടെ തലമുറയുടെ വിചാര ശീലത്തെ പോഷിപ്പിച്ചും ആര്‍ എസ് സി മനാമ സെന്‍ട്രല്‍ സാഹിത്യോല്‍സവിന് പരിസമാപ്തികുറിച്ചു.

ആര്‍ എസ് സി മനാമ സെന്‍ട്രല്‍ സാഹിത്യോത്സവ് സല്‍മാബാദ് രിസാല സ്‌ക്വയറില്‍ ഐ സി എഫ് നാഷനല്‍ അഡ്മിന്‍ സെകട്ടറി അബ്ദുസലാം മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു 67 ഇന മല്‍ത്സരങ്ങള്‍ 5 വേദികളിലായി നടന്നു. ആതിഥേയരായ സല്‍മാബാദ് സെക്ടര്‍ ച്യാമ്പ്യന്‍മാരായി, സല്‍മാനിയ, ബുദയ്യ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സല്‍മാബാദിലെ ഫെബിന്‍ ഹനീഫയെ കലാപ്രതിഭയായി തിരെഞ്ഞെടുത്തു. സമാപന സംഘടമത്തില്‍ സെന്‍ട്രല്‍ ചെയര്‍മാന്‍ ഹംസാ ഖാലിദ് സഖാഫിയുടെ അദ്യക്ഷതയില്‍ ഐ സി എഫ് മിഡില്‍ ഈസ്റ്റ് സെകട്ടറി അഡ്വ: എം സി അബ്ദുല്‍ കരീം ഹാജി ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി മുന്‍ ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനറും, പ്രവാസി രിസാല ഗള്‍ഫ് കോര്‍ഡിനേറ്ററുമായ ലുഖ്മാന്‍ പാഴൂര്‍, ഐ സി ഫ് സൗദി പ്രൊവിന്‍സ് പ്രസിഡന്റ് അലിക്കുട്ടി മുസ്ലിയാര്‍, ബഹ്‌റൈന്‍ ഐ സി എഫ് നാഷനല്‍ നേതക്കളായ സുലൈമാന്‍ ഹാജി, വി പി കെ അബൂബക്കര്‍ ഹാജി, അശ്‌റഫ് ഇന്‍ഞ്ചിക്കന്‍ അബ്ദു റഹീം പേരാമ്പ്ര സുബൈര്‍ മാസ്റ്റര്‍, റഫീഖ് മാസ്റ്റര്‍ നരിപ്പറ്റ ,ഷാജഹാന്‍ കൂരിക്കഴി, ശഫീഖ് മുസ്ലിയാര്‍ ശംസു പൂകയില്‍, ജലീല്‍ എടക്കുളം, കാസിം വയനാട്, ശംസു മാമ്പ, ആര്‍ എസ് സി നാഷനല്‍ നേതാക്കളായ അബ്ദു റഹിം സഖാഫി, വി പി കെ മുഹമ്മദ്, ഫൈസല്‍ ചെറുവണ്ണൂര്‍, അബ്ദുസലാം കോട്ടക്കല്‍, സുനീര്‍ നിലമ്പൂര്‍, അബ്ദുള്ള രണ്ടത്താണി, ഫൈസല്‍ അലനല്ലൂര്‍, നജ്മുദ്ധീന്‍ മലപ്പുറം തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു. മുഹമ്മദ് ബഷീര്‍ ക്ലാരി സ്വാഗതവും, അഡ്വ ശബീറലി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved