Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » ആര്‍ എസ്‌സി നാഷനല്‍ സാഹിത്യോത്സവ് ;ഡിസംബര്‍ 1ന് ബര്‍സാന്‍ യൂത്ത്‌സെന്ററില്‍. ഉംസലാല്‍അലി: രിസാലസ്റ്റഡിസര്‍ക്കിള്‍ 9ാമത് സാഹിത്യോത്സവ്ഡിസംബര്‍ 1 ന്

ആര്‍ എസ്‌സി നാഷനല്‍ സാഹിത്യോത്സവ് ;ഡിസംബര്‍ 1ന് ബര്‍സാന്‍ യൂത്ത്‌സെന്ററില്‍. ഉംസലാല്‍അലി: രിസാലസ്റ്റഡിസര്‍ക്കിള്‍ 9ാമത് സാഹിത്യോത്സവ്ഡിസംബര്‍ 1 ന്

Written By Muhimmath News on Tuesday, 28 November 2017 | 21:10


ഉംസുലാല്‍ അലി: രിസാലസ്റ്റഡിസര്‍ക്കിള്‍ 9ാമത് സാഹിത്യോത്സവ്ഡിസംബര്‍ 1 ന്
ഉംസുലാല്‍അലിയിലെ ബര്‍സാന്‍ യൂത്ത്‌സെന്ററില്‍ നടക്കുമെന്ന്‌സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചുസെന്ട്രലുകളില്‍
നിന്നായി മുന്നൂറ് പ്രതിഭകള്‍ 47 ഇനങ്ങളില്‍ പങ്കെടുക്കും. മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, സംഘഗാനം, കഥപറയല്‍, ഭാഷാ പ്രസംഗം, ജലച്ഛായം, കഥ, കവിത, രചനകള്‍, ഗണിതകേളി, അടിക്കുറിപ്പ്, സ്റ്റാറ്റസ്‌കുറിപ്പ്,ദഫ്തുടങ്ങിയ ഇനങ്ങളില്‍ പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍ എന്നീവിഭാഗങ്ങളിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്.കലകളും സാഹിത്യങ്ങളും ആഭാസവും അലക്ഷ്യവുമായ വര്‍ത്തമാന കാലത്ത് അവയുടെമൂല്യം ചോരാതെ തനതു ശൈലിയില്‍ അവതരിപ്പിക്കാനും നില
നിര്‍ത്താനും സാഹിത്യോത്സവുകള്‍ക്ക് സാധ്യമാവുന്നു.പ്രവാസജീവിതത്തിലെ
പ്രതികൂലസാഹചര്യങ്ങളിലും യുവവിദ്യാര്‍ത്ഥി സമൂഹത്തിന്റെ സര്‍ഗവാസനകളെ വളര്‍ത്തിയെടുക്കാനും സമൂഹത്തിന്റെ ഉന്നതിയില്‍ ഉപയോഗപ്പെടുത്താനും സാഹിതത്യോത്സവ് സാഹചര്യമൊരുക്കുന്നു. ആര്‍.എസ്.സിയുടെ കലാലയം സാംസ്‌കാരിക വേദിക്കു കീഴില്‍ യൂണിറ്റ്, സെക്ടര്‍, സെന്ട്രല്‍
തലമത്സരങ്ങളില്‍ വിജയിച്ചവരാണ് ദേശീയതല
 മത്സരങ്ങളില്‍മാറ്റുരക്കുന്നത്.




ഉച്ചക്ക് 12.30 നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ രാജേഷ്‌കാംബ്ലെ
ഉദ്ഘാടനം നിര്‍വഹിക്കും. നോര്‍ക്ക ഡയറക്ടര്‍ സിവിറപ്പായി, അബൂബക്കര്‍മടപ്പാട്ട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. വൈകിട്ട് 7.30നു നടക്കുന്ന സമാപന സംഗമത്തില്‍ ഖത്വറിലെ കലാസാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള നിരവധി പ്രതിഭകള്‍അണിനിരക്കുന്ന 'ഇശല്‍ നിലാവ്' സമാപന വേദിയില്‍ അരങ്ങേറും.സാഹിത്യോത്സവ് സ്വാഗതസംഘം കണ്‍വീനര്‍ സലാം ഹാജി പാപ്പിനിശ്ശേരി,
ട്രഷറര്‍ സിദ്ദിഖ് പുറായില്‍ ആര്‍.എസ്.സി നാഷനല്‍ ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ ഇര്‍ഫാനി, ജനറല്‍കണ്‍വീനര്‍ ഹബീബ് മാട്ടൂല്‍, കലാലയം കണ്‍വീനര്‍ സജ്ജാദ് മീഞ്ചന്ത, ബഷീര്‍ നിസാമി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved