Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » ആര്‍.എസ്.സി. സൗദി നാഷണല്‍ സാഹിത്യോത്സവ്; ജിദ്ദ ജേതാക്കളായി

ആര്‍.എസ്.സി. സൗദി നാഷണല്‍ സാഹിത്യോത്സവ്; ജിദ്ദ ജേതാക്കളായി

Written By Muhimmath News on Sunday, 26 November 2017 | 15:11

മക്ക: രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമ്പതാമത് സൗദി (വെസ്റ്റ്) നാഷണല്‍ സാഹിത്യോസവില്‍ 276 പോയിന്റോടെ ജിദ്ദ സെന്‍ട്രല്‍ ജേതാക്കളായി.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിന്നുള്ള ജിസാന്‍ ,അസീര്‍, അല്‍ ബഹ, ത്വായിഫ്, മക്ക, മദീന, യാമ്പു, അല്‍ ജൗഫ്, തബൂക്ക് എന്നീ
പത്ത് ടീമുകളാണ് സാഹിത്യോത്സവില്‍ മാറ്റുരച്ചത്. മദീനയും മക്കയും യാഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി..

അഖില്‍ അബി തോമസ് യാംബു (ജൂനിയര്‍), ഫാറൂഖ് അസീര്‍(സെക്കന്ററി), ഷാഹിദ് അല്‍ ജൗഫ് (സീനിയര്‍), റജീന മക്ക (വനിത) എന്നിവര്‍ കലാപ്രതിഭ  പട്ടം കരസ്ഥമാക്കി.

ന്യൂജനുകള്‍ക്കിടയിലെ മൂല്യശോഷണത്തിനിരയായ കലയും സാഹിത്യവും നിര്‍മാണത്മകമായി പുനര്‍ജീവിപ്പിക്കുന്നതിന്ന് ജി.സി.സിയിലെ മുഴുവന്‍
രാജ്യങ്ങളിലും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ആര്‍.എസ്.സി സാഹിത്യോത്സവുകള്‍ സംഘടിപ്പിച്ചു വരുന്നു.നാല് വിഭാഗങ്ങളിലായി 47
ഇനം മത്സരങ്ങളാണ് ഇത്തവണ നാഷണല്‍ സാഹിത്യോത്സവില്‍ അരങ്ങേറിയത്. യൂണിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ തല വിജയികളാണ് നാഷണല്‍
തലത്തില്‍ ഏറ്റുമുട്ടിയത്. സയ്യിദ് തുറാബ് തങ്ങള്‍ വിജയികള്‍ക്കുള്ള ട്രോഫി കൈമാറി. ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ (ഐ.പി.ബി) ഡയറക്ടര്‍ മജീദ്
അരിയല്ലൂര്‍ മുഖ്യാതിഥിയായിരുന്നു. സയ്യിദ് മസ്ഊദ് തങ്ങള്‍, ത്വാഹിര്‍ ആറ്റുപുറം, ജാഫര്‍ മദനി, നാദിര്‍ഷ ആലുവ, അഷ്‌റഫ് സഖാഫി പുന്നത്ത്, ജലീല്‍ മാസ്റ്റര്‍, ജാബിര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ മുഖ്യ വിധികര്‍ത്താക്കളായിരുന്നു.

നൗഫല്‍ ചിറയില്‍, സുജീര്‍ പുത്തന്‍പ്പള്ളി, അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, ത്വല്‍ഹത്ത് കൊളപ്പുറം, അലി ബുഖാരി, ഷിഹാബ് തങ്ങള്‍, നൗഫല്‍ എര്‍ണാകുളം, സല്‍മാന്‍ വെങ്ങളം തുടങ്ങിയവര്‍ സാഹിത്യോത്സവിന് നേതൃത്വം നല്‍കി. എം.ടി ഷിഹാബുദ്ധീന്‍ സഖാഫി, മുഹമ്മദ് സഖാഫി, സൈതലവി സഖാഫി, ജലീല്‍ മാസ്റ്റര്‍ വടകര, ഷാനിയാഫ് കുന്നിക്കോട്, ഷിഹാബ് കോഴിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved