Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , » സാബിത്ത് വധം: വിചാരണ നീട്ടി

സാബിത്ത് വധം: വിചാരണ നീട്ടി

Written By Muhimmath News on Tuesday, 21 November 2017 | 17:13


കാസര്‍കോട്: നഗരത്തിലെ വസ്ത്രക്കട ജീവനക്കാരനും മീപ്പുഗുരി സൈമ മന്‍സിലില്‍ ബദ്‌റുദ്ദീന്റെ മകനുമായ മുഹമ്മദ് സാബിത്തി(19)നെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ രണ്ട് മാസത്തേക്ക് നീട്ടി. ഇന്ന് ആരംഭിക്കേണ്ടിയിരുന്ന വിചാരണ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മാറ്റി വെക്കുകയായിരുന്നു. കേസില്‍ എറണാകുളത്തെ അഡ്വ. എ. മുഹമ്മദിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.


2013 ജുലായ് 7നാണ് സാബിത്ത് കൊല്ലപ്പെട്ടത്. സുഹൃത്ത് അഹമ്മദ് റൈസിനൊപ്പം നുള്ളിപ്പാടി ജെ.പി കോളനി റോഡിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. അണങ്കൂര്‍ ജെ.പി കോളനിയിലെ അക്ഷയ് കുമാര്‍ എന്ന മുന്ന (24), ചൂരി കാളിയങ്ങാട് ശ്രീറാം നിവാസില്‍ കെ.എന്‍ വൈശാഖ് (22), 17കാരന്‍, ജെ.പി കോളനിയിലെ ആര്‍. വിജേഷ് (23), ജെ.പി കോളനി എസ്.കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചി (24), കേളുഗുഡ്ഡെയിലെ ബി.കെ പവന്‍ കുമാര്‍ (34), ഹൊസ്ദുര്‍ഗ് മാലോം കൊടക്കാട് കരിമ്പില്‍ ഹൗസിലെ ധനഞ്ജയ് കുമാര്‍ എന്ന കുട്ടന്‍ (30) എന്നിവരാണ് പ്രതികള്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved