Latest News :
...
Home » , » സെന്‍ട്രല്‍ തല സാഹിത്യോത്സവുകള്‍ സമാപിച്ചു

സെന്‍ട്രല്‍ തല സാഹിത്യോത്സവുകള്‍ സമാപിച്ചു

Written By Muhimmath News on Monday, 20 November 2017 | 20:58



ദോഹ: കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സാഹിത്യോത്സവ് -2017 സെന്‍ട്രല്‍ തല മത്സരങ്ങള്‍ സമാപിച്ചു. അസീസിയ, ദോഹ,മദീന ഖലീഫ, അല്‍ ഖോര്‍ എന്നീ സെന്ററുകളുടെ കലാമത്സരങ്ങള്‍ യഥാക്രമം തൈ്വബ ഹാള്‍, ഗാര്‍ഡന്‍ വില്ലേജ് ഹോട്ടല്‍, ടാര്‍ഗെറ്റ് ഹാള്‍, നോര്‍ത്ത് സ്റ്റാര്‍ഇന്റര്‍നാഷണല്‍ കിന്‍ഡര്‍ഗാര്‍ഡന്‍ എന്നീ വേദികളിലാണ് വെള്ളിയാഴ്ച നടന്നത്.സൗത്ത് സെന്‍ട്രല്‍ സാഹിത്യോത്സവ് കഴിഞ്ഞവാരം സമാപിക്കുകയുണ്ടായി.

ഒക്ടോബര്‍ 15 മുതല്‍ ആരംഭിച്ച യൂണിറ്റ് തല സാഹിത്യോത്സവുകള്‍ക്കും 11 സെക്ടര്‍ തല സാഹിത്യോത്സവുകള്‍ക്കും ശേഷമാണ് സെന്‍ട്രല്‍ തല മത്സരങ്ങള്‍ നടന്നത്.

ടാര്‍ഗറ്റ് ഹാളില്‍ നടന്ന ദോഹ സെന്‍ട്രല്‍ സാഹിത്യോത്സവില്‍ സിറ്റി സെക്ടര്‍ ജേതാക്കളായി. ജൈദ, എയര്‍ പോര്‍ട്ട് സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നുംസ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമാപന സംഗമം മാഹി ഖത്വര്‍ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആശിഖ് മാഹി ഉദ്ഘാടനം ചെയ്തു.തൈ്വബ ഗാര്‍ഡനില്‍ നടന്ന അസീസിയ്യ സെന്‍ട്രല്‍ സാഹിത്യോത്സവ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ മഅമൂറ സെക്ടര്‍ ഒന്നാം സ്ഥാനവും റയ്യാന്‍, അസീസിയ്യ രണ്ടും മൂന്നുംസ്ഥാനങ്ങളും കരസ്ഥമാക്കി. ഗാര്‍ഡന്‍ വില്ലേജില്‍ നടന്ന മദീന ഖലീഫ സെന്‍ട്രല്‍ സാഹിത്യോത്സവ് പ്രശസ്ത എഴുത്തുകാരന്‍ ജഅഫര്‍ എ.പി ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ ജനൂബിയ സെക്ടര്‍ ഒന്നാം സ്ഥാനവും ശമാലിയ രണ്ടാം സ്ഥാനവും നേടി. നോര്‍ത്ത് സ്റ്റാര്‍ ഇന്റര്‍നാഷനല്‍ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളില്‍ നടന്ന അല്‍ഖോര്‍ സെന്‍ട്രല്‍ സാഹിത്യോത്സവ് രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്വര്‍ നാഷനല്‍ കണ്‍വീനര്‍ ഹബീബ് മാട്ടൂല്‍ ഉദ്ഘാടനം ചെയതു. അല്‍ഖോര്‍ ഒന്നാം സ്ഥാനവും സനാഇയ്യ, ദഖീറ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.


പ്രവാസി വിദ്യാര്‍ത്ഥി യുവജനങ്ങളുടെ കലാവിഷ്‌കാരവും സര്‍ഗ വികാസവും ലക്ഷ്യം വെച്ച് ജി സി സി തലങ്ങളില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ആര്‍ എസ് സി ക്ക് കീഴില്‍ സാഹിത്യോത്സവുകള്‍ സംഘടിപ്പിച്ചുവരുന്നു. പ്രസംഗം,കഥാരചന, കവിതാ പാരായണം മാപ്പിളപ്പാട്ട്, ഖവാലി തുടങ്ങിയ 67 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഖത്തറിലെ അഞ്ചു സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ ഡിസംബര്‍ ഒന്നിന് ഉംസലാല്‍ അലിയിലെ ബര്‍സാന്‍ യൂത്ത് സെന്ററില്‍ നടക്കുന്ന ഒമ്പതാമത് ദേശീയ സാഹിത്യോത്സവില്‍ മാറ്റുരക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved