Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട് : ഫോണ്‍കെണി കേസ് അന്വേഷണത്തില്‍ താന്‍ കമ്മീഷനുമായി പൂര്‍ണമായി സഹകരിച്ചിരുന്നുവെന്ന് മുന്‍ മന്ത്രി എ.കെ. ശശ്രീന്ദ്രന്‍ അറിയിച്ചു. കാസര്‍കോട്ടെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. 

കമ്മീഷന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം അവര്‍ക്കു മുന്നില്‍ ഹാജരാവുകയും തനിക്കറിയാവുന്ന വിവരങ്ങള്‍ സത്യസന്ധമായി ധരിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് തനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ അതില്‍ ആശ്വസിക്കാനില്ല. മാത്രമല്ല ഇതിന്റെ ഉള്ളടക്കം മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനം പുറത്ത് വരുന്നത് വരെ അതില്‍ ആശ്വാസം കൊള്ളാനൊ നിരാശപ്പെടാനോ താന്‍ ആഗ്രഹിക്കുന്നില്ല', എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ഫോണ്‍കെണി കേസിലെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പരാതികാരി കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .
താന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്ന കാര്യം പാര്‍ട്ടിയും മുന്നണിയും തീരുമാനിച്ചിട്ടില്ല. താന്‍ സംഘടനാ നടപടികള്‍ക്ക് വിധേയനായി ജീവിക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply