Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

കാസര്‍ഗോഡ്: മുത്ത് നബി മാനവിക മാതൃക എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന അദ്ധ്യാപക സെമിനാര്‍ 18ന് കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ്റ് പരിസരത്തെ സ്പീഡ് വേ ഇന് ഓഡിറ്റോറിയത്തില്‍ നടക്കും

സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും പ്രമുഖ ചരിത്രകാരന്‍ ഡോ: ഹുസൈന്‍ രണ്ടത്താണി 'തിരുനബിമാതൃകാദ്ധ്യാപകന്‍' എന്ന വിഷയം അവതരിപ്പിച്ച് പ്രസംഗിക്കും. എസ് .ജെ .എം ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിക്കും

വിവിധ അദ്ധ്യാപക സംഘടനകളെ പ്രതിനിരീകരിച്ച് കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ടി ദനഞ്ജയന്‍ കെ.എസ്.ടി.എ ജില്ലാ കമ്മറ്റിഅംഗം കെ.സുബ്രഹ്മണ്യന്‍, കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി ശമീര്‍ തെക്കില്‍, കെ.എ.ടി.എഫ് ജില്ലാ കമ്മറ്റിഅംഗം യൂസുഫ് ആമത്തല കെ.യു.ടി.എ ജില്ലാ ജനറല്‍ സെക്രട്ടറി സലീം വിദ്യാനഗര്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍ എസ്.ജെ.എം. ജില്ല ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ എന്നിവര്‍ ഇടപെട്ട് സംസാരിക്കും

ചടങ്ങില്‍ 58 മാതൃകാധ്യാപകരെയും റാങ്ക് ജേതാക്കളായ വിദ്യാര്‍ത്ഥികളെയും ആദരിക്കും അവശത അനുഭവിക്കുന്ന അധ്യാപകര്‍ക്ക് ധനസഹായ വിതരണം നടത്തും മികച്ച കുസുമം കൈയ്യഴുത്ത് മാസിക പ്രസിദ്ദീകരിച്ച മദ്‌റസകള്‍ക്ക് അവാര്‍ഡ് നല്‍കും
Leave A Reply