Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ആരോപണം ഉയര്ന്നവരുമായി സരിത നിരന്തരം ബന്ധപെട്ടതിനും തെളിവുണ്ട് . 214 സാക്ഷികളെ വിസ്തരിച്ചും 812 രേഖകള്‍ പരിശോധിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്

മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി.2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.പണം കൈമാറിയത് ക്‌ളിഫ് ഫൌസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി. ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.

മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമീഷന്‍ കണ്ടെത്തി. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave A Reply