Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » സ്‌കൂളിലേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് കാറിടിച്ച് പരിക്കേറ്റു

സ്‌കൂളിലേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് കാറിടിച്ച് പരിക്കേറ്റു

Written By Muhimmath News on Tuesday, 28 November 2017 | 17:19


കാസര്‍കോട്: സ്‌കൂളിലേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഏഴാംതരം വിദ്യാര്‍ത്ഥിയെ അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചുവീഴ്ത്തി. അടുക്കത്ത്ബയല്‍ ഗവ. യു പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയായ അഖിലേഷിനാണ്(12) അപകടത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.


വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോവുകയായിരുന്ന അഖിലേഷിനെ തലശ്ശേരിയില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലക്കും മറ്റും സാരമായി പരിക്കേറ്റ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved