Latest News :
Home » , » കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങി

കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങി

Written By Muhimmath News on Tuesday, 14 November 2017 | 17:32


കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. സ്റ്റേജിതര മത്സരങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കലാമേള ഉദ്ഘാടനം ചെയ്തു. ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡൊമനിക് അഗസ്റ്റിന്‍ സ്വാഗതം പറഞ്ഞു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പി.ടി.എ പ്രസിഡന്റ് ടി.എം.എ ജലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്‍കോട് ജി.എച്ച്.എസ്.എസിലെ പ്രധാന വേദിക്ക് പുറമെ നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍, നഗരസഭാ ടൗണ്‍ ഹാള്‍, വനിതാഹാള്‍, സന്ധ്യാരാഗം ഓഡിറ്റോറിയം, ചിന്മയ സ്‌കൂള്‍ ഓഡിറ്റോറിയം തുടങ്ങി പത്ത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മേള 16ന് സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved