Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » കണക്കില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് 14 കാരിയായ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

കണക്കില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് 14 കാരിയായ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

Written By Muhimmath News on Tuesday, 28 November 2017 | 09:41

കാസര്‍കോട്: അധ്യാപികമാര്‍ സാന്ത്വനപ്പെടുത്തിയിട്ടും നിവേദിതയുടെ ദു:ഖം മാറിയില്ല. കണക്ക് വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് 14 കാരിയായ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ചൂരി ശ്രീജയ ഇല്ലത്തെ വിശ്വനാഥന്‍-സതി ദമ്പതികളുടെ മകള്‍ നിവേദിത (14)ആണ് തൂങ്ങിമരിച്ചത്. 

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. തിങ്കളാഴ്ച രാവിലെ രക്ഷിതാക്കളുടെ യോഗം ഉണ്ടായിരുന്നു. ഇതിനിടയില്‍ കണക്കില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ നിവേദിത അതീവ ദു:ഖിതയായിരുന്നു. അധ്യാപികമാര്‍ അടുത്ത പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അയച്ചതായിരുന്നു. വൈകിട്ട് വീട്ടിലെത്തി യൂണിഫോം സ്വയം അലക്കിയ ശേഷം  മുറിയില്‍ പഠിക്കാനിരുന്നതായിരുന്നു. ആറു മണിയോടെ ചായ കുടിക്കാനായി മാതാവ് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സീലിംഗ് ഫാനില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. 

മാതാവ് ബഹളം വെച്ചതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസികളും മറ്റും ഓടിക്കൂടി ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണംസംഭവിച്ചിരുന്നു. ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരി ശ്രീജ പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ വിശ്വനാഥനും കുടുംബവും 18 വര്‍ഷമായി കാസര്‍കോട് താമസിച്ചുവരികയാണ്. കാസര്‍കോട് അശ്വിനി നഗറില്‍ ബാറ്ററി ബിസിനസ് നടത്തിവരികയായിരുന്നു വിശ്വനാഥന്‍. 


വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടിലെ ബന്ധുക്കള്‍ എത്തിയ ശേഷം സംസ്‌കാരം നടത്തുമെന്ന് വീട്ടുകാര്‍ അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved