Latest News :
Home » , , » ഒന്നരവയസ്സുള്ള മകനെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ശേഷം യുവതി വാതിലടച്ച് തൂങ്ങിമരിച്ചു

ഒന്നരവയസ്സുള്ള മകനെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ശേഷം യുവതി വാതിലടച്ച് തൂങ്ങിമരിച്ചു

Written By Muhimmath News on Tuesday, 14 November 2017 | 17:02



ഉദുമ: ഒന്നരവയസ്സുള്ള മകനെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ശേഷം യുവതി വാതിലടച്ച് തൂങ്ങിമരിച്ചു. അരമങ്ങാനം അമരാവതിയിലെ പ്രശാന്ത് എന്ന കണ്ണന്റെ ഭാര്യ രേഷ്മ(23)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ 9 മണിയോടെ ഭര്‍ത്താവ് ജോലിക്ക് പോയതായിരുന്നു. അതിനിടെ മകനെ വീട്ടുമുറ്റത്ത് നിര്‍ത്തി രേഷ്മ വാതിലടച്ച് അകത്തേക്ക് പോയതായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാരെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രേഷ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved