Thursday, 9 November 2017

ഐ.എന്‍.എല്‍ നേതാക്കള്‍ 'ഖിറാന്‍' ഓഫീസ് സന്ദര്‍ശിച്ചു



കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി എസ്.വൈ.എസ് സ്വാന്തനം യൂണിറ്റിന്റെ കീഴില്‍ ജനുവരിയില്‍ നടക്കുന്ന 'ഖിറാന്‍ 2018' സ്വാഗതം സംഘം ഓഫീസ് ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, നബീല്‍ അഹ്മദ് എന്നിവര്‍ സന്ദര്‍ശിച്ചു. സമൂഹത്തിന് മാതൃകയാകുന്ന രീതിയില്‍ നിര്‍ധരരായ അഞ്ച് യുവതികള്‍ക്ക് സ്വര്‍ണ്ണവും വീട് പണിയാന്‍ അഞ്ച് സെന്റ് സ്ഥലവും നല്‍കി മംഗല്യ സൗഭാഗ്യമൊരുക്കുകയും അത് പോലെ മറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന എസ്.വൈ.എസ് സൗത്ത് ചിത്താരി സ്വാന്തനം യൂണിറ്റിന്റെ പ്രവര്‍ത്തനം വളരെയധികം ശ്ലാഖനിയമാണെന്നും ജീവ കാരുണ്യ രംഗത്ത് പുതിയൊരു വിജയഗാഥ തീര്‍ക്കുന്ന സൗത്ത് ചിത്താരിയിലെ എസ്.വൈ.എസ് സാന്ത്വനത്തിന്റെ പ്രവര്‍ത്തങ്ങള്‍ മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും ഐ.എന്‍.എല്‍ നേതാക്കള്‍ അഭിപ്രായപെട്ടു.

SHARE THIS

Author:

0 التعليقات: