Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , » റാശിദ് പൂമാടത്തെ കാസര്‍കോട് ജില്ല എസ് വൈ എസ് ആദരിക്കും

റാശിദ് പൂമാടത്തെ കാസര്‍കോട് ജില്ല എസ് വൈ എസ് ആദരിക്കും

Written By Muhimmath News on Tuesday, 21 November 2017 | 10:23
























അബുദാബി: യു എ ഇ യിലെ പത്രപ്രവര്‍ത്തകനും സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫുമായ പൂമാടത്തിനെ കാസര്‍കോട് ജില്ല എസ് വൈ എസ് അബുദാബി കമ്മറ്റി ആദരിക്കും. 

നവംബര്‍ 24 ഞായറാഴ്ച വൈകിട്ട് 6 ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന നൂറുല്‍ അലാ നൂര്‍ നബിദിന പരിപാടിയിലാണ് ആദരിക്കല്‍.

 പത്രപ്രവത്തനത്തില്‍ കഴിഞ്ഞ കാലസംഭവനക്കാണ് ആദരവ് എസ് വൈ എസ് കാസര്‍ഗോട് ജില്ല കമ്മറ്റി സെക്രട്ടറി ഹമീദ് പരപ്പ അറിയിച്ചു. നീലേശ്വരം ആനച്ചാല്‍ സ്വദേശിയായ റാഷിദ് പൂമാടം യു എ ഇ ആഭ്യന്തര വകുപ്പിന്റെ മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ്, പ്രഥമ സേട്ട് സാഹിബ് മാധ്യമ ശ്രീ അവാര്‍ഡ് , ദര്‍ശന മാധ്യമ ശ്രീ അവാര്‍ഡ്, മഹര്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

 ചടങ്ങില്‍ പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ ബഷീര്‍ ഫൈസി വെണ്ണക്കോട്, എസ് വൈ എസ് കാസര്‍കോട് ജില്ല പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved