Saturday, 18 November 2017

ഖാസിയുടെ ദുരൂഹ മരണം: പഴുതകളടച്ച അന്വേഷണം വേണം എസ് വൈ എസ്

ചെമ്പിരിക്ക: ഖാസി സി എം അബ്ദുല്ല മുസ്‌ലിയാരുടെ ദുരൂഹ മരണത്തില്‍ പഴുതുകളടച്ച അന്വേഷണം വേണമെന്ന് എസ്  വൈ എസ്  ചെമ്പരിക്ക യൂനിറ്റ് സമ്മേളന ഭാഗമായി സംഘടിപ്പിച്ച പൈതൃക സംഗമം ആവശ്യപ്പെട്ടു.
നാളുകള്‍ ഏറെയായിട്ടും ദുരൂഹതകള്‍ വര്‍ധിച്ചു വരുന്നതില്‍ പൈതൃക സംഗമം ഉത്കണ്ഠ രേഖപ്പെടുത്തി. 

യൂനിറ്റ് സമ്മേളന ഭാഗമായി സംഘടിപ്പിച്ച പൈതൃക സംഗമം കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ വൈസ്പ്രസിഡന്റ് കണ്ണംകുളം മുഹമ്മദ് കുഞ്ഞി ഹാജി ഉത്ഘാടനം ചെയ്തു. സി എ ഉസ്മാന്‍ ഹാജി, എ വി . മുഹമ്മദ് ഹാജി,  സി കെ  അബ്ദുലത്വീഫ്, സി എം ഇബ്‌റാഹിം, ഇജാസ്ഹുസൈന്‍ പ്രസംഗിച്ചു.   ജന.സെക്രട്ടറി സി  എം അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.



SHARE THIS

Author:

0 التعليقات: