Latest News :
Home » , , , , » നൂര്‍ അലാ നൂര്‍ 24 ന് അബുദാബിയില്‍

നൂര്‍ അലാ നൂര്‍ 24 ന് അബുദാബിയില്‍

Written By Muhimmath News on Tuesday, 21 November 2017 | 10:15
























അബുദാബി: അബുദാബി കാസര്‍ഗോഡ് ജില്ല എസ് വൈ എസ് സംഘടിപ്പിക്കുന്ന നൂര്‍ അലാ നൂര്‍ മീലാദ് പരിപാടിയും ആദരിക്കല്‍ ചടങ്ങും നവംബര്‍ 24 ന് വെള്ളിയ്‌ഴ്ച വൈകിട്ട് ആറിന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. മൗലീദ് പാരായണം, കലാപരിപാടികള്‍, ആത്മീയ മജ്‌ലിസ്, ദഫ് മുട്ട് പ്രദര്‍ശനം, തുടങ്ങിയ പരിപാടികള്‍ നടക്കും. 

പരിപാടിയില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. പത്രപ്രവര്‍ത്തന മേഖലയില്‍ നിന്നും സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫ് റാശിദ് പൂമാടം, സാമൂഹ്യ മേഖലയില്‍ നിന്നും യൂസഫ് കോരിക്കാര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി അബുദാബി സ്റ്റേഷനറി, മുനീര്‍ പാണ്ഡ്യാല  എന്നിവരെ ആദരിക്കും. 

ചടങ്ങുകള്‍ക്ക് എസ് വൈ എസ് കാസര്‍കോട് ജില്ല പ്രസിഡണ്ട് എസ് വൈ എസ് കാസര്‍കോട് ജില്ല പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. മുത്ത് നബിയുടെ മാനവിക മാതൃക എന്ന വിഷയത്തില്‍ പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ ബഷീര്‍ ഫൈസി വെണ്ണക്കോട് മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ സമസ്ത , ഐ സി എഫ് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.    

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved