Latest News :
...
Home » , » തിരുനബി സ്‌നേഹലോകം പണിത ഏറ്റവും വലിയ പരിഷ്‌കര്‍ത്താവ് - ജില്ലാ എസ്.വൈ.എസ്

തിരുനബി സ്‌നേഹലോകം പണിത ഏറ്റവും വലിയ പരിഷ്‌കര്‍ത്താവ് - ജില്ലാ എസ്.വൈ.എസ്

Written By Muhimmath News on Thursday, 30 November 2017 | 19:30



കാസര്‍കോട് : അനുയായികളല്ലാത്തവര്‍ പോലും ആദരവോടെ അംഗീകരിച്ച വ്യക്തിത്വമായിരുന്നു വിശ്വ പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടേതെന്ന് ജില്ലാ എസ്.വൈ.എസ് പുറത്തിറക്കിയ ഈദ് സന്ദേശത്തില്‍ പറഞ്ഞു.

സ്‌നേഹവും കാരുണ്യവും കൈമുതലാക്കി വിജ്ഞാനത്തിന്റെ മാഹാത്മ്യത്തിലേക്ക് ജനശ്രദ്ധ തിരിച്ചു വിട്ട് ലോകത്തെ കീഴടക്കിയ ഏറ്റവും വലിയ പരിഷ്‌കര്‍ത്താവായിരുന്നു തിരുനബി (സ)യെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍ എന്നിവര്‍ പറഞ്ഞു.

എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എ ജില്ലാ കമ്മറ്റികളും നബിദിന ആശംസകള്‍ നേര്‍ന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved