Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » മച്ചമ്പാടി യൂണിറ്റ് സമ്മേളനം വെള്ളിയാഴ്ച

മച്ചമ്പാടി യൂണിറ്റ് സമ്മേളനം വെള്ളിയാഴ്ച

Written By Muhimmath News on Thursday, 9 November 2017 | 12:49

മഞ്ചേശ്വരം: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന എസ് വൈ എസ് യൂണിറ്റ് സമ്മേളന ഭാഗമായി മച്ചമ്പാടി യൂത്ത് സ്‌ക്വയറില്‍ വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് യൂണിറ്റ് സമ്മേളനം  നടക്കും. 

സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ കോടി പതാക ഉയര്‍ത്തും. എസ് വൈ എസ് സോണ്‍ ഉപാധ്യക്ഷന്‍ ഉമറുല്‍ ഫാറൂഖ് മദനി പ്രാര്‍ഥന നടത്തും. യൂണിറ്റ് പ്രസിഡന്റ് സുലൈമാന്‍ സഅദി പുച്ചത്തവയലിന്റെ അദ്ധ്യക്ഷതയില്‍ സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ ഉദ്ഘാടനം ചെയ്യും. 

ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി ആദര്‍ശ പ്രഭാഷണവും കബീര്‍ ഹിമമി സഖാഫി പ്രമേയ പ്രഭാഷണവും നടത്തും. അബ്ദുല്‍ അസീസ് സഖാഫി മച്ചമ്പാടി, അഹ്മദ് ഹാജി പുച്ചത്തവയല്‍, അഷ്‌റഫ് സഅദി കോടി, ഇബ്‌റാഹീം ഖലീല്‍ അഹ്‌സനി, ഇസ്മാഈല്‍ സി.എം നഗര്‍, അബ്ദുല്‍ റസ്സാഖ് അമാനി, അഹ്മദ് സ്വാദിഖ് സഅദി, റഫീഖ് സുഹ്‌രി മച്ചമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved