Thursday, 9 November 2017

എസ് വൈ എസ് മയ്യളം യൂണിറ്റ് സമ്മേളനം
























ദേലംപാടി: എസ് വൈ എസ് മയ്യളം യൂണിറ്റ് സമ്മേളനം വെള്ളിയാഴ്ച സയ്യിദ് യഹയല്‍ അഹ്ദല്‍ നഗറില്‍ നടക്കും. ഉച്ചയ്ക്ക് 2ണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ ഹസൈനാര്‍ എം എ പതാക ഉയര്‍ത്തും.  

ഇസ്മായില്‍ എം അധ്യക്ഷത വഹിക്കും. എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്ല സഖാഫി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് മുള്ളേരിയ സൊണ് സെക്രട്ടറി അബ്ദുറസാഖ് സഖാഫി പ്രമേയ പ്രഭാഷണം നടത്തും. 

എസ് വൈ എസ് ജില്ലാ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി മുഖ്യപ്രഭാഷണം നടത്തും. മുഹമ്മദ് റഫീഖ് സഖാഫി മയ്യളം സ്വാഗതം ആശംസിക്കും. ഉമര്‍ സഖാഫി മയ്യളം,  ഉമര്‍ സഖാഫി പള്ളത്തൂര്‍, സൂപ്പി മദനി കൊമ്പൊട്, ഹസ്സന്‍ കുട്ടി മദനി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. 


SHARE THIS

Author:

0 التعليقات: